എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന ക​ലോ​ത്സ​വം
Tuesday, October 22, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം) പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന ക​ലോ​ത്സ​വം ന​ട​ത്തി. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ ക​ലോ​ത്സ​വം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ച് വൈ​ദീ​ക​ജി​ല്ല​ക​ളി​ൽ നി​ന്നും 600ല​ധി​കം യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചി​റ​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഫി​ൻ സാം, ​സി​സ്റ്റ​ർ കൃ​പ എ​സ്ഐ​സി, ഫാ. ​എ​ബ്ര​ഹാം മ​ണ്ണി​ൽ, ഫാ. ​യേ​ശു​ദാ​സ് ഒ​ഐ​സി, ആ​ൻ മ​രി​യ​റ്റ് സ്ലീ​ബ, ജി​ജോ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ല​ന്തൂ​ർ യൂ​ണി​റ്റ് അം​ഗം ഈ​വ സാ​റ ജേ​ക്ക​ബ് ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഉ​ള്ള​ന്നൂ​ർ യൂ​ണി​റ്റ് അം​ഗം മെ​ൽ​വി​ൻ ബാ​ബു സാ​ഹി​ത്യ പ്ര​തി​ഭ​യാ​യും കാ​ർ​മ​ല യൂ​ണി​റ്റ് അം​ഗം സു​സ്മി അ​ന്ന തോ​മ​സ് സാ​ഹി​ത്യ തി​ല​ക​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽ കോ​ന്നി, പ​ത്ത​നം​തി​ട്ട, സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ല​ക​ൾ യ​ഥാ​ക്ര​മം ഓ​വ​റോ​ൾ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.
ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ കോ​ന്നി, പ​ത്ത​നം​തി​ട്ട വൈ​ദി​ക​ജി​ല്ല​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടി.
ര​ച​നാ, ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം പോ​യി​ന്‍റ് നേ​ടി കോ​ന്നി വൈ​ദി​ക​ജി​ല്ല ഭ​ദ്രാ​സ​ന ക​ലോ​ത്സ​വം ചാ​ന്പ്യ​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം സ്ഥാ​നം പ​ത്ത​നം​തി​ട്ട വൈ​ദി​ക​ജി​ല്ല​യും നേ​ടി.