‌നി​ല​യ്ക്ക​ലി​ൽ 12000 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് ‌
Saturday, November 9, 2019 10:47 PM IST
നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പി​ൽ നി​ല​വി​ൽ 12000 വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള​ത്. നി​ല​യ്ക്ക​ലി​ൽ 20000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ലം കൂ​ടി പാ​ർ​ക്കിം​ഗി​നാ​യി വി​ക​സി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്.

പ​ന്പ​യി​ൽ രാ​മ​മൂ​ർ​ത്തി മ​ണ്ഡ​പം സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് താ​ത്കാ​ലി​ക വി​രി സൗ​ക​ര്യ​വും ബാ​രി​ക്കേ​ഡും സ​ജ്ജ​മാ​ക്കും. കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, മാ​ലി​ന്യം എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ സ​ന്നി​ധാ​ന​ത്ത് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പു​തി​യ ലാ​ബ് തു​ട​ങ്ങും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശു​ചി​മു​റി​ക​ളു​ടെ ലേ​ലം ഈ​മാ​സം 12ന് ​പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ആ​വ​ശ്യം വ​ന്നാ​ൽ ശു​ചി​മു​റി​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​നും ഇ​വി​ടേ​ക്ക് ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ദേ​വ​സ്വം ബോ​ർ​ഡ് പ​ദ്ധ​തി ത​യാ​റാ​ക്ക​ണം.

അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​ല​യ്ക്ക​ൽ, പ​ന്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ക​ട​ക​ളി​ലും പാ​ച​ക​വാ​ത​കം അ​മി​ത​മാ​യി സം​ഭ​രി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ര​ണ്ടു ദി​വ​സ​ത്തെ ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക​മേ സം​ഭ​രി​ച്ചു വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ക​ണ​ക്കാ​ക്കി നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഫ​യ​ർ​ഫോ​ഴ്സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.