സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നാ​ളെ മു​ത​ല്‍
Saturday, November 16, 2019 11:44 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ 64 -ാമ​ത് ചാ​മ്പ്യ​ന്‍​ഷി​പ്പ് നാ​ളെ മു​ത​ല്‍ 23 വ​രെ കു​റി​യ​ന്നൂ​രി​ല്‍ ന​ട​ക്കും. സെ​ന്‍റ് തോ​മ​സ് ഫ്‌​ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി, ക​സ്റ്റം​സ്, റെ​യി​ല്‍​വേ, കേ​ര​ള പോ​ലീ​സ് ടീ​മു​ക​ളി​ലെ താ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ മ​ത്സ​ര​ത്തി​നു​ണ്ടാ​കും. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നും 27 ടീ​മു​ക​ളാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​റു​ദി​വ​സ​ങ്ങ​ളി​ലാ​യി 54 മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും.

ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു നേ​തൃ​ത്വം ന​ല്‍​കും. കു​റി​യ​ന്നൂ​ര്‍ ച​ക്ക​നാ​ട്ട് വ​ര്‍​ഗീ​സ് ചാ​ക്കോ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ​പ്രാ​യോ​ജ​ക​ര്‍. കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ത​ത്സ​മ​യ സം​പ്രേ​ഷ​ണം, ദേ​ശീ​യ ഗെ​യിം​സി​ല്‍ മാ​ത്രം കാ​ണാ​റു​ള്ള ഇ​ല​ക്ട്രോ​ണി​ക് സ്‌​കോ​ര്‍ ബോ​ര്‍​ഡ്, ടൈ​മ​റു​ക​ള്‍, സ്റ്റാ​റ്റി​ക്ക​ല്‍ സം​വി​ധാ​നം എ​ന്നി​വ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​കും.

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഓ​ഫ്‌ ഇ​ന്ത്യ​യു​ടെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ആ​റു​ദി​വ​സ​വും കു​റി​യ​ന്നൂ​രി​ല്‍ ക്യാ​മ്പ് ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ.​എം.​എം. ചാ​ക്കോ, അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.