ചെ​ങ്ങ​രൂ​ർ സ്കൂ​ളി​ന്‍റെ ബാ​ൻ​ഡ് ആ​ധി​പ​ത്യ​ത്തി​ന് ഇ​ക്കു​റി​യും വെ​ല്ലു​വി​ളി​യി​ല്ല ‌‌
Tuesday, November 19, 2019 10:53 PM IST
റാ​ന്നി: ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മു​ന്പി​ൽ ബാ​ൻ​ഡു​മേ​ള​ത്തി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ ത്താ​ൻ ഇ​ക്കു​റി​യും ആ​ർ​ക്കു​മാ​യി​ല്ല.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 40 -ാം വ​ർ​ഷ​ത്തെ ആ​ധി​പ​ത്യ​മാ​ണ് ഇ​ന്ന​ലെ റാ​ന്നി എം​എ​സ് ഗ്രൗ​ണ്ടി​ൽ ചെ​ങ്ങ​രൂ​രി​ലെ കു​ട്ടി​ക​ൾ ഉ​റ​പ്പി​ച്ച​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 19 -ാം ത​വ​ണ​യാ​ണ് സ്കൂ​ളി​ന്‍റെ ആ​ധി​പ​ത്യം.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ജി​മോ​ൾ ജോ​സ​ഫ് ന​യി​ച്ച ടീ​മി​നാ​ണ് ഒ​ന്നാം സ്ഥാ​നം എ ​ഗ്രേ​ഡ് ല​ഭി​ച്ച​ത്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ത്ത​വ​ണ ഒ​രു സ്കൂ​ൾ കൂ​ടി മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചി​ട്ട​യാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ചെ​ങ്ങ​രൂ​ർ സ്കൂ​ളി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കാ​ൻ അ​വ​ർ​ക്കാ​യി​ല്ല.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​ങ്ങ​രൂ​രി​ന് ഏ​ക​പ​ക്ഷീ​യ വി​ജ​യ​മാ​യി​രു​ന്നു. റോ​ണി എ​ലി​സ​ബേ​ത്ത് മാ​ത്യു​വാ​ണ് ടീ​മി​നെ ന​യി​ച്ച​ത്. ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യം അ​സ​ഹ​നീ​യ​മാ​യി​രു​ന്നെ​ങ്കി​ലും അ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് കു​ട്ടി​ക​ൾ ഗ്രൗ​ണ്ടി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും തു​ട​ർ​ച്ച​യാ​യി സ്കൂ​ൾ ബാ​ൻ​ഡ് സം​ഘം ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ് നേ​ടു​ന്നു​ണ്ട്. ‌