റ​ണ്‍ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ് ഹു​ഡ് മാ​ര​ത്ത​ണ്‍ ഇ​ന്ന് ‌‌
Tuesday, November 19, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: ബാ​ല​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൈ​ൽ​ഡ് ലൈ​ൻ ആ​ച​രി​ക്കു​ന്ന സെ ​ദോ​സ്തി വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് സു​ര​ക്ഷി​ത ബാ​ല്യ​ത്തി​നാ​യു​ള്ള മാ​ര​ത്ത​ണ്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി, സ​ബ് ജ​ഡ്ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണ്‍ ഗാ​ന്ധി​സ്ക്വ​യ​ർ ചു​റ്റി പ്ര​സ് ക്ല​ബി​ന് സ​മീ​പം ചൈ​ൽ​ഡ് ലൈ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ക്കും. പോ​ലീ​സ്, സം​സ്ഥാ​ന ലി​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‌