ഹോ​ട്ട​ലു​ക​ളി​ല്‍ സ്‌​ക്വാ​ഡു​ക​ളു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; 35,000 പി​ഴ ഈ​ടാ​ക്കി
Wednesday, November 20, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​യ്ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ട​ക​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​ട​ക​ളി​ല്‍ നി​ന്നും 35,000 രൂ​പ പി​ഴ ഈ​ടാ​ക്കി.
ജി​ല്ലാ ക​ള​ക്ട​ര്‍ നി​ജ​പ്പെ​ടു​ത്തി​യ അ​ള​വി​ല്‍​കു​റ​ച്ച് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യ​തി​നും പാ​ക്ക​റ്റു​ക​ളി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​നു​മാ​ണ് പി​ഴ ഈ​ടാ​ക്കി​യ​തെ​ന്ന് ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റ് അ​റി​യി​ച്ചു. ക​ട​ക​ള്‍​ക്ക് ലൈ​സ​ന്‍​സ്, തൊ​ഴി​ല്‍ കാ​ര്‍​ഡ്, സാ​നി​റ്റേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഹെ​ല്‍​ത്ത് കാ​ര്‍​ഡ് തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്കാ​തി​രു​ന്ന എ​ട്ടു ഹോ​ട്ട​ലു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഭ​ക്ഷ​ണ​ത്തി​ന് ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തി​ന് 3000 രൂ​പ​യും പി​ഴ ഈ​ടാ​ക്കി. നി​രോ​ധി​ക പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യ​തി​ന് അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് 3000 രൂ​പ പി​ഴ ഈ​ടാ​ക്കി.