ല​ഹ​രി​മു​ക്ത വീ​ട് എ​ന്ന നി​ല​യി​ലേ​ക്ക് ഏ​വ​രും മാ​റ​ണം: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Friday, November 22, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി മു​ക്ത വാ​ർ​ഡ് ല​ഹ​രി​മു​ക്ത വീ​ട് എ​ന്ന നി​ല​യി​ലേ​ക്ക് ഏ​വ​രും മാ​റ​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. നാ​ള​ത്തെ​കേ​ര​ളം ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന ത​ല​ത്തി​ൽ തു​ട​ങ്ങി​യ ല​ഹ​രി മു​ക്ത ന​വ​കേ​ര​ള​മെ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വാ​ർ​ഡ് ത​ലം വ​രെ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ലൈ​ബ്ര​റി പ്ര​സ്ഥാ​ന​ത്തി​ലെ പു​തി​യ നാ​യ​ക·ാ​ർ ക​ക്ഷി​രാ​ഷ്ട്രീ​യ​മ​ന്യേ ല​ഹ​രി വി​മു​ക്ത ഗ്രാ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​ക​ണം. നി​രോ​ധ​നം ഒ​രു പ​രി​ഹാ​ര​മാ​ർ​ഗ​മ​ല്ല. സ്വ​യം പി​ൻ​മാ​റാ​നു​ള്ള ക്യാ​ന്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ഉ​ചി​ത​മെ​ന്നും എ​ല്ലാ ജ​ന​ങ്ങ​ളും ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​മു​ക്തി​മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ​യും രാ​ഷ്ട്ര​പി​താ​വി​ന്‍റെ 150-ം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ല​ഹ​രി​വി​മു​ക്ത​മാ​യ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി 90 ദി​ന തീ​വ്ര​യ​ത്ന പ​രി​പാ​ടി​യാ​യാ​ണ് ’നാ​ള​ത്തെ കേ​ര​ളം ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം’ സം​സ്ഥ​ന​ത്തു​ട​നീ​ളം ന​ട​ത്തി വ​രു​ന്ന​ത്.കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി ഗു​രു​പൂ​ജ അ​വാ​ർ​ഡ് നേ​ടി​യ പി.​ശ്യാ​മ​ളാ​കു​മാ​രി​യെ ച​ട​ങ്ങി​ൽ മ​ന്ത്രി പൊ​ന്നാ​ട​യും പു​ര​സ്ക്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ എ​ക്സൈ​സ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നു ന​ട​പ​ടി​യാ​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി.​ജ​യ​ച​ന്ദ്ര​ൻ, വാ​ർ​ഡ് മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​കെ ജേ​ക്ക​ബ്, 14 കേ​ര​ള എ​ൻ സി ​സി ബ​റ്റാ​ലി​യ​ൻ പ​ത്ത​നം​തി​ട്ട ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ൻ.​പി.​എ​സ്. ടൂ​ർ, ഡി​എം​ഒ ഡോ.​എ.​എ​ൽ ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌