ക​ന്ന​ട ക​വി​താ​ലാ​പ​ന​ത്തി​ൽ അ​നി​ല ടീ​ച്ച​റി​ന് ഹാ​ട്രി​ക് നേ​ട്ടം
Friday, November 22, 2019 10:53 PM IST
റാ​ന്നി: ക​ന്ന​ട ക​വി​താ​ലാ​പ​ന​ത്തി​ൽ അ​നി​ല ടീ​ച്ച​റി​ന് ഹാ​ട്രി​ക് നേ​ട്ടം. മ​ക്ക​ളും ശി​ഷ്യ​യും ഒ​രേ ക​വി​ത ചൊ​ല്ലി യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തി​യ​ത്. സം​ഗീ​താ​ധ്യാ​പി​ക കൂ​ടി​യാ​യ ക​ല​ഞ്ഞൂ​ർ കൊ​ല്ലം പ​ടി​ക്ക​ൽ അ​നി​ല ജ​യ​രാ​ജി​ന്‍റെ മ​ക്ക​ളാ​യ ആ​ര​ഭി രാ​ജ്, മാ​ള​വി​രാ​ജ് എ​ന്നി​വ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ശി​ഷ്യ​യാ​യ പി.​എ​സ്. നി​വേ​ദ്യ യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. പ്ര​സി​ദ്ധ ക​ന്ന​ട ക​വി​യാ​യ രാ​ഘ​വാ​ങ്ക​ന​യു​ടെ ഹ​രി​ച​ന്ദ്ര​യി​ലെ വ​രി​ക​ൾ ശു​ഭ​പ​ന്തു​വ​രാ​ളി രാ​ഗ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നു പേ​രും ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മൂ​വ​രും. ‌