ജി​ല്ലാ ഭ​ക്ഷ്യ വി​ജി​ല​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്ന് റേ​ഷ​ൻ വ്യാ​പാ​രി പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി ‌
Saturday, December 7, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​ത​ച​ട്ടം 2018 അ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ വി​ജി​ല​ൻ​സ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച ഉ​ത്ത​ര​വി​ൽ റേ​ഷ​ൻ റീ​ട്ടെ​യി​ൽ വ്യാ​പാ​രി പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി.
ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ക​ൺ​വീ​ന​റും ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് അം​ഗം, ജി​ല്ല​യി​ൽ നി​ന്നു​ള്ള നി​യ​മ​സ​ഭാ സ​മാ​ജി​ക​ർ, ജി​ല്ല​യി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്ന് ഒ​രം​ഗം, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ, ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ൾ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

ഇ​തി​ൽ നി​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​ത്.റേ​ഷ​ൻ മേ​ഖ​ല​യി​ലെ വി​ത​ര​ണം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കാ​നാ​ണ് വി​ജി​ല​ൻ​സ് ക​മ്മി​റ്റി കൂ​ടു​ന്ന​തെ​ന്നും ഇ​തി​ൽ നി​ന്നും വ്യാ​പാ​ര പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​വ​കു​പ്പ്, സി​വി​ൾ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ വ​ഴി​യാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ക​ട​യി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ എ​ത്തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ തൂ​ക്ക​ക്കു​റ​വ് ഉ​ണ്ടാ​കു​ക, മോ​ശം സാ​ധ​നം കൊ​ടു​ത്തു​വി​ടു​ക തു​ട​ങ്ങി ഒ​ട്ടേ​റെ പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട്.

വി​ത​ര​ണം സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ വി​ജി​ല​ൻ​സ് ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യാ​തി​രി​ക്കാ​നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ ഭ​ക്ഷ്യ ഭ​ദ്ര​ത നി​യ​മ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ണ്ടാ​യി​ട്ടും അ​തു ചെ​യ്യാ​തി​രു​ന്ന​ത് സി​വി​ൾ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും, ഭ​ക്ഷ്യ​വ​കു​പ്പം ചേ​ർ​ന്ന് ന​ട​ത്തി​യ ഒ​ത്തു​ക​ളി​യൂ​ടെ ഭാ​ഗം ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌