ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കി​ന് മി​നി​മം മാ​ര്‍​ക്ക് പ​രി​ധി എ​ടു​ത്തു ക​ള​യും: മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ ‌
Friday, December 13, 2019 10:59 PM IST
കോ​ന്നി: അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ കേ​ര​ള ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കി​ന് മി​നി​മം മാ​ര്‍​ക്ക് എ​ന്ന പ​രി​ധി എ​ടു​ത്തു ക​ള​യു​മെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ല്‍.

കോ​ന്നി ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

75 ശ​ത​മാ​നം ക്ലാ​സി​ല്‍ ഹാ​ജ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കു​ക​ളും ഇ​ല്ലാ​താ​ക്കും. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ല്‍ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി​ക്ക് അ​നു​മ​തി ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ലി​ദ്വീ​പി​ല്‍ നി​ന്നും കു​ട്ടി​ക​ളെ ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​വി​ടു​ത്തെ സ​ര്‍​ക്കാ​രു​മാ​യി സം​സാ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ളെ​യും ത​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ചാ​പ്പ കു​ത്തി​ല്ല.

മ​ത​പ​ര​മാ​യ സ്വ​ത്വം, ജാ​തീ​യ പ​ര​മാ​യ സ്വ​ത്വം, സം​സ്‌​കാ​ര​പ​ര​മാ​യ സ്വ​ത്വം അ​തി​ന്റെ സ​മ്പൂ​ര്‍​ണ​ത​യി​ല്‍ പ്ര​ക​ടി​പ്പി​ച്ച് നി​ര്‍​ഭ​യം സു​ര​ക്ഷി​ത​മാ​യി ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് പ​ഠി​ക്കാ​ന്‍ ക​ഴി​യും.കോ​ന്നി ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന് അ​ടു​ത്താ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ്‌​കൂ​ളും സ്ഥ​ല​വും കോ​ള​ജി​നാ​യി അ​നു​വ​ദി​ച്ചു ത​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ന്നി എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ല​ഭി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ​യും രാ​ജ്യ​സ​ഭ എം​പി വ​യ​ലാ​ര്‍ ര​വി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ല​ഭി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കും കം​പ്യൂ​ട്ട​ര്‍ ലാ​ബും ലൈ​ബ്ര​റി സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്.

കെ​ട്ടി​ട ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കം​പ്യൂ​ട്ട​ര്‍ ലാ​ബ്, ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ ഡോ.​പി. സു​രേ​ഷ്‌​കു​മാ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ സു​രേ​ഷ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​എ​സ് ബി​ന്ദു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി സ​ന്തോ​ഷ് കു​മാ​ര്‍, ത​ണ്ണി​ത്തോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ര​സാ​ദ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​യാ​യ സ​ജി ക​ള​ക്കാ​ട്ട്, എ​ലി​മു​ള​ളം​പ്ലാ​ക്ക​ല്‍ ജി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​സ്. ഷീ​ല, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സാ​ഹി​ല്‍ കൃ​ഷ്ണ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ശ്വ​തി ആ​ര്‍. നാ​യ​ര്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​എ​സ്. സ​രി​ത​മോ​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ ബി. ​ശ്യാം​ലാ​ല്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വി.​വി.​അ​ജി​ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌