വെ​ണ്ണി​ക്കു​ളം റോ​ഡ് നി​ർ​മാ​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും
Thursday, January 16, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി - വെ​ണ്ണി​ക്കു​ളം - പു​ല്ലാ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യാ​യ സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12.64 കോ​ടി രൂ​പ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 13 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​റോ​ഡി​ൽ കൂ​ടി ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. റോ​ഡ് ന​വീ​ക​രി​ക്കു​ന്പോ​ൾ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​പൈ​പ്പു​ക​ൾ പൊ​ട്ടി പ്പോ​കു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കേ​ണ്ടി വ​ന്നു. ഈ ​പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.
ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​ത്. കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ൽ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ റീ ​ടെ​ൻ​ഡ​ർ ചെ​യ്താ​ണ് ഇ​പ്പോ​ൾ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. പൈ​പ്പ് കു​ഴി​ക​ളും റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും കാ​ര​ണം യാ​ത്ര​ത​ന്നെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രു​ന്നു.ക​ലു​ങ്കു​ക​ളു​ടെ​യും റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ​യും നി​ർ​മാ​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ മെ​റ്റ​ലിം​ഗ് ആ​ന്‍റ് ടാ​റിം​ഗ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന് കൊ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.