ക​മ്യൂ​ണി​റ്റി ലി​വിം​ഗ് ക്യാ​ന്പ് ആ​രം​ഭി​ച്ചു
Monday, January 20, 2020 10:57 PM IST
ചെ​ങ്ങ​രൂ​ർ: മാ​ർ സേ​വേ​റി​യോ​സ് കോ​ള​ജ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ലെ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചു​ദി​വ​സ​ത്തെ ക​മ്യൂ​ണി​റ്റി ലി​വിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കോ​ണ്ടൂ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. ജോ​ൺ, ക്യാ​മ്പ് ക​ൺ​വീ​ന​ർ ദേ​വി പ്ര​സാ​ദ്, ഫാ. ​സോ​ൺ തോ​മ​സ്, ജെ​റി​ൻ മാ​മ്മ​ൻ ഡാ​നി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വ​യം സ​ജ്ജ​രാ​ക്കു​ക മ​റ്റു​ള്ള​വ​രെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ആ​പ്ത വാ​ക്യ​ത്തെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​ഠ​ന​ക്യാ​മ്പു​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്വ​യം ജീ​വ​ൻ ത​ന്ത്ര​ങ്ങ​ൾ, എ​യ​റോ​ബി​ക്സ്, യോ​ഗ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കും.