ആ​ര്‍​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്ൻ; അ​ടൂ​രി​ല്‍ കൂ​ട്ട​ന​ട​ത്തം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ‌
Tuesday, January 21, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മു​ള​ള ജ​ന​ത, ശു​ചി​ത്വ സ​മൂ​ഹം എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ആ​ര്‍​ദ്രം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ജ​ന​കീ​യ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി അ​ടൂ​ര്‍ മ​ണ്ഡ​ല​ത​ല​ത്തി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, എ​ക്സ് സ​ര്‍​വീ​സ്, കു​ടും​ബ​ശ്രീ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ആ​ശാ വ​ര്‍​ക്കേ​ഴ്സ്, ജ​ന​മൈ​ത്രി പോ​ലീ​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സം​ഘ​ട​ന​ക​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി​ക​ള്‍ തു​ട​ങ്ങി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണു കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ക. ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് കൂ​ട്ട​ന​ട​ത്തം ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ സ​മാ​പി​ക്കും.