വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ സ​മ്മേ​ള​നം 25, 26 തീ​യ​തി​ക​ളി​ൽ
Wednesday, January 22, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി (ഹ​സ​ൻ കോ​യ വി​ഭാ​ഗം) ജി​ല്ലാ സ​മ്മേ​ള​നം 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 25ന് ​വൈ​കു​ന്നേ​രം 4.30ന് ​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. ആ​ലി​ക്കു​ട്ടി ഹാ​ജി, ട്ര​ഷ​റാ​ർ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ലാ​ല​യം സു​കു, എം. ​ന​സീ​ർ, സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്.​എ​സ്. മ​നോ​ജ്, വി.​എ. ജോ​സ്, കെ.​പി. ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മൈ​ല​പ്ര സാം​സ് ഗാ​ർ​ഡ​നി​ൽ വ​നി​താ സം​ഗ​മം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്ലി​ൻ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ലി​ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ഷാ​ജി മാ​ത്യു, ആ​ലി​ഫ് ഖാ​ൻ മേ​ധാ​വി, സു​രേ​ഷ് ബാ​ബു, കെ. ​പി​ത​ന്പി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.