ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പി​ന്തു​ണ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍
Saturday, January 25, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​ര്‍​ക്കു വീ​ടു​ക​ള്‍ പ​ണി​തു ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കു ധ​ന​സ​ഹാ​യ​വു​മാ​യി ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍. അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ​യി​ല്‍ ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃത്വ​ത്തി​ലു​ള്ള 159, 160 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. തെ​ന്‍​മ​ല ഉ​റു​കു​ന്ന് പാ​ണ്ട​വ​ന്‍​പാ​റ​യു​ടെ അ​ടി​വാ​ര​ത്തി​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന കു​ടി​ലി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന മേ​ലേ​ഭ​വ​ന​ത്തി​ല്‍ മേ​രി​ക്കു​ട്ടി, സ്‌​നേ​ഹ​തീ​ര​ത്ത് ജി​ന്‍​സി എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ടു​ക​ള്‍ ല​ഭി​ച്ച​ത്.

വി​ധ​വ​യാ​യ മേ​രി​ക്കു​ട്ടി ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യാ​ണ് ഷെ​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ജി​ന്‍​സി​യു​ടെ ഭ​ര്‍​ത്താ​വ് രോ​ഗി​യാ​ണ്. നാ​ലു​കു​ട്ടി​ക​ളും ഇ​വ​ര്‍​ക്കു​ണ്ട്.വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം അ​സോ​സി​യേ​ഷ​ന്‍ അം​ഗം സാ​ബു ക​ട്ട​പ്പു​റം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ ആ​രി​ഫ ഷെ​രീ​ഫ്, കെ.​പി. ജ​യ​ലാ​ല്‍, മോ​സ​സ് സെ​ബാ​സ്റ്റി​യ​ന്‍, ഹ​രി​ത ക ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
.