കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക് ‌
Monday, January 27, 2020 10:53 PM IST
തി​രു​വ​ല്ല: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ല്ല ചു​മ​ത്ര ക​മ​ല നി​വാ​സി​ൽ കെ.​കെ. ജ​യ​നെ​യാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സി​ജി​ൻ ത​ന്‍റെ ഫോ​ക്സ് വാ​ഗ​ൻ പോ​ളോ കാ​ർ പാ​ർ​ക്ക് ചെ​യ്യാ​നാ​യി വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ നി​ന്നും വാ​ഹ​നം സ്വ​കാ​ര്യ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.
അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​നെ ഉ​ട​ൻ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. കാ​ർ ഓ​ടി​ച്ചി​രു​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.‌‌