കൊ​റോ​ണ ജാ​ഗ്ര​ത: ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 44 പേ​ർ
Monday, February 17, 2020 10:47 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ രോ​ഗ​ബാ​ധ​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ. ഷീ​ജ നി​ർ​ദേ​ശി​ച്ചു. പ​ല രാ​ജ്യ​ങ്ങ​ളി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ൽ ഇ​തേ​വ​രെ ന​ട​ത്തി​വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രേ​ണ്ട​തു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ല. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത് 44 പേ​രാ​ണ്. ഇ​വ​രി​ൽ ആ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ത്തി​ലു​മു​ള​ള​വ​ർ​ക്ക് അ​റി​വു​ണ്ടാ​ക​ണം.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന രോ​ഗ നി​യ​ന്ത്ര​ണ, ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.