‌സെ​ന്‍​സ​സ് വി​വ​ര​ശേ​ഖ​ര​ണം ഫ​ല​പ്ര​ദ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​ക​ണം: ക​ള​ക്ട​ര്‍ ‌‌
Wednesday, February 26, 2020 11:09 PM IST
പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സ് വി​വ​ര ശേ​ഖ​ര​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റു​മാ​യ പി.​ബി. നൂ​ഹ്. സെ​ന്‍​സ​സി​ന് ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ട് ദി​വ​സ​ത്തെ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
സെ​ന്‍​സ​സി​ന് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യം വി​നി​യോ​ഗി​ക്കു​ന്ന​ത് വി​വ​ര​ശേ​ഖ​ര​ണം കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.ജി​ല്ല​യി​ലെ ര​ണ്ട് ആ​ര്‍​ഡി​ഒ​മാ​ര്‍, ഡി​എ​ഫ്ഒ​മാ​ര്‍, അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ ത​ഹ​സീ​ദാ​ര്‍​മാ​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, സെ​ന്‍​സ​സ് ക്ലാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. സെ​ന്‍​സ​സ് ഓ​പ്പ​റേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി. ജോ​ര്‍​ജ്കു​ട്ടി പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ 31 ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ദി​ക്കു​ക. എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ പ്ര​ധാ​ന​മാ​യും എ​ല്‍​പി, യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രി​ക്കും. സെ​ന്‍​സ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രി​ക്കും.എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഏ​പ്രി​ല്‍ 15ന​കം പൂ​ര്‍​ത്തി​യാ​ക്കും.
മേ​യ് ഒ​ന്നു​മു​ത​ല്‍ 30 വ​രെ​യാ​ണ് സെ​ന്‍​സ​സ് ന​ട​ക്കു​ന്ന​ത്. ഒ​രു എ​ന്യൂ​മ​റേ​റ്റ​ര്‍​ക്ക് 150 മു​ത​ല്‍ 180 വീ​ടു​ക​ള്‍ വ​രെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക. 650 മു​ത​ല്‍ 800 ജ​ന​സം​ഖ്യ വ​രു​ന്ന ത​ര​ത്തി​ലാ​ണ് എ​ന്യു​മ​റേ​റ്റ​ര്‍​ക്കു​ള്ള സ്ഥ​ല​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ക. ആ​റ് എ​ന്യു​മ​റേ​റ്റ​ര്‍​ക്ക് ഒ​രു സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​ന്ന ക​ണ​ക്കി​ലാ​യി​രി​ക്കും ചു​മ​ത​ല. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ പി. ​പ്ര​ദീ​പ്കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
‌സെ​ന്‍​സ​സ് ഓ​പ്പ​റേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി ജോ​ര്‍​ജ്കു​ട്ടി, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ പി. ​പ്ര​ദീ​പ്കു​മാ​ര്‍, ക​മ്പൈ​ല​ര്‍ ആ​ര്‍.​ശ്രീ​ല​ക്ഷ്മി, ഡി​ഇ​ഒ ആ​ര്‍. ബി​ജു എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​യി​ച്ചു.