തി​രു​വ​ല്ല ഡി​വി​ഷ​നി​ൽ ത​പാ​ൽ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ്
Monday, March 30, 2020 10:07 PM IST
തി​രു​വ​ല്ല: ത​പാ​ൽ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് സം​വി​ധാ​ന​മാ​യ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ൽ​സ് ഇ​ന്നു മു​ത​ൽ ഡി​വി​ഷ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ത്തു​ട​ങ്ങും. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ മ​ഞ്ഞാ​ടി, 11 മു​ത​ൽ ഇ​ര​വി​പേ​രൂ​ർ, ഉ​ച്ച​ക്ക് 12 മു​ത​ൽ പു​ല്ലാ​ട്, 1:30 മു​ത​ൽ ചെ​ട്ടി​മു​ക്ക്. നാ​ളെ രാ​വി​ലെ 10 മു​ത​ൽ വ​ള്ളം​കു​ളം, 11 മു​ത​ൽ ഓ​ത​റ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ, ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ക​ല്ലി​ശേ​രി, 1:30 മു​ത​ൽ 2:30 വ​രെ തി​രു​വ​ൻ​വ​ണ്ടൂ​ർ ജം​ഗ്ഷ​ൻ. ‌

വീ​ട്ടി​ലേ​ക്ക് ടാ​ങ്ക​ര്‍​ലോ​റി ഇ​ടി​ച്ചു​ക​യ​റി

തി​രു​വ​ല്ല: എം​സി റോ​ഡി​ല്‍ തി​രു​വ​ല്ല ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം വീ​ട്ടി​ലേ​ക്ക് ടാ​ങ്ക​ര്‍​ലോ​റി ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് വ​ന്ന ലോ​റി​യു​ടെ സ്റ്റി​യ​റിം​ഗ് ലോ​ക്കാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വീ​ടി​ന്‍റെ ഗേ​റ്റും മു​ന്‍​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ര്‍​ത്തു. വീ​ടി​ന് മു​ന്‍​ഭാ​ഗ​ത്തേ​ക്കാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​ത്. ലോ​റി ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.