റാന്നി ലോ​ക്ക് ഡൗ​ണിലാ​യി​ട്ട് ഒ​രു​ മാ​സം
Tuesday, April 7, 2020 10:15 PM IST
റാ​ന്നി: റാ​ന്നി പ്ര​ദേ​ശം ഒ​രു​മാ​സ​മാ​യി ലോ​ക്ക് ഡൗ​ണാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ഒ​ക്കെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്കു മു​ന്പേ റാ​ന്നി ലോ​ക്ക് ഡൗ​ണാ​യ​താ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യാ​ക​മാ​ന​വും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​യി.
ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​നാ​ണ് റാ​ന്നി ഐ​ത്ത​ല​യി​ൽനി​ന്ന് അ​ഞ്ചു​പേ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ക്കു​ന്ന​ത്. ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് എ​ട്ടി​ന് ഉ​ച്ച​യോ​ടെ ഈ ​വാ​ർ​ത്ത റാ​ന്നി ശ്ര​വി​ച്ച​ത്. പി​ന്നാ​ലെ അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യെ​ന്ന​റി​ഞ്ഞ​തോ​ടെ ഭീ​തി വ​ർ​ധി​ച്ചു. ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഐ​ത്ത​ല കു​ടും​ബ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട ആ​റു​പേ​രി​ൽ കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ടി​ന്‍റെ ആ​ശ​ങ്ക വ​ർ​ധി​ച്ചു.
കൊ​റോ​ണ കേ​ട്ടുകേ​ഴ്‌വി ​മാ​ത്ര​മാ​യി​രു​ന്ന നാ​ട്ടി​ലേ​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​യെ​ത്തി. ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം നാ​ടി​നെ ബ​ന്ധ​ന​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, അ​ങ്ങാ​ടി, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക്വാ​റ​ന്‍റെെനി​ലാ​യി. ഐ​ത്ത​ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യം ചെ​യ്ത​ത്.
ഏ​ക​ദേ​ശം 1200 ഓ​ളം ആ​ളു​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. റാ​ന്നി പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫീ​സ്, ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ എ​ത്തി​യ​താ​യും ബ​സു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും യാ​ത്ര ചെ​യ്ത​താ​യും വി​വ​രം ല​ഭി​ച്ച​തോ​ടെ ആ​ശ​ങ്ക പ​ട​ർ​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​തെ​യാ​യി. റാ​ന്നി​യി​ലേ​ക്ക് അ​ധി​ക​മാ​രും എ​ത്താ​തെ​യാ​യി. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ. നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക് കു​റ​ഞ്ഞു. മാ​ർ​ക്ക​റ്റു​ക​ൾ സ​ജീ​വ​മ​ല്ല. ഒ​ന്പ​തി​നു ത​ന്നെ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി. പൊ​തു​പ​രീ​ക്ഷ​ക​ൾ മാ​ത്രം തു​ട​ർ​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭീ​തി പ​ര​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല ഒ​ന്ന​ട​ങ്കം ഈ ​അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി. പി​ന്നാ​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടു. ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ​ത്തേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​മാ​യി. വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളിൽപോ​ലും ആ​ളു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​വ​സ്ഥ​യി​ൽ നാ​ട് ആ​യി​ട്ട് ഒ​രു മാ​സം പൂ​ർ​ത്തി​യാ​കു​ന്നു. ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​ത് മാ​ർ​ച്ച് 24നാ​ണ്. അ​ന്നു​മു​ത​ൽ പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു​വെ​ന്ന​താ​ണ് ഉ​ണ്ടാ​യ മാ​റ്റം. മ​റ്റ് അ​നു​ഭ​വ​ങ്ങ​ളെ​ല്ലാം ഏ​റെ​ക്കു​റെ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്ക് ഒ​രു​മാ​സ​മാ​യി ഉ​ള്ള​താ​യി​രു​ന്നു. ‌‌