പ​മ്പ​യി​ലെ മ​ണ​ല്‍ നീ​ക്കം ചെ​യ്യ​ല്‍, ചീ​ഫ് സെ​ക്ര​ട്ട​റി​യും ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Friday, May 29, 2020 9:32 PM IST
പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ 1,29,000 മീ​റ്റ​ര്‍ ക്യൂ​ബ് കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍, മ​ണ​ല്‍, മ​ണ്ണ്, ക​ളി​മ​ണ്ണ്, പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ടം എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി​ശ്വാ​സ് മേ​ത്ത എ​ന്നി​വ​ര്‍ പ​മ്പ​യി​ലും നി​ല​യ്ക്ക​ലും എ​ത്തി വി​ല​യി​രു​ത്തി.

പ​മ്പ​യി​ലെ കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍, മ​ണ​ല്‍, മ​ണ്ണ്, ക​ളി​മ​ണ്ണ്, പ്ലാ​സ്റ്റി​ക്ക് അ​വ​ശി​ഷ്ടം തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നു നി​ല​ നി​ല്‍​ക്കു​ന്ന ത​ട​സ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

മ​ണ​ല്‍ നീ​ക്കം ചെ​യ്യാ​ന്‍ വ​നം വ​കു​പ്പ് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് നി​ര്‍​ദേ​ശി​ച്ചു.

വ​രു​ന്ന ദി​വ​സം മു​ത​ല്‍ മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക്ലേ​യ്‌​സ് ആ​ന്‍​ഡ് സെ​റാ​മി​ക്‌​സ് പ്രോ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത, ഡി.​ജി.​പി ലോ​ക്നാ​ഥ് ബ​ഹ്റ എ​ന്നി​വ​ര്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, എ​സ്പി കെ.​ജി. സൈ​മ​ണ്‍, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, റാ​ന്നി ഡി​എ​ഫ്ഒ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ മി​നി കെ.​തോ​മ​സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യും ച​ര്‍​ച്ച ന​ട ​ത്തി.