വ​ന​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ഴി​ഞ്ഞ ആ​ദി​വാ​സി യു​വാ​വി​ന്ചി​കി​ത്സാ സ​ഹാ​യ​മെ​ത്തി​ച്ചു
Friday, July 3, 2020 10:32 PM IST
റാ​ന്നി: ശ​ബ​രി​മ​ല ഉ​ൾ​വ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം അ​വ​ശ​ത​യി​ൽ ക​ഴി​ഞ്ഞആ​ദി​വാ​സി യു​വാ​വി​നു പി​എ​സ്‌​സി അം​ഗം റോ​ഷ​ൻ റോ​യി മാ​ത്യു​വി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ​മൊ​രു​ക്കി. ചാ​ല​ക്ക​യം ര​ണ്ട് ക​ല്ലു​ങ്ക​ൽ തോ​ടി​നു സ​മീ​പം മൂ​ന്നു ദി​വ​സ​മാ​യി എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ക​ഠി​ന വേ​ദ​ന​യ​നു​ഭ​വി​ച്ചു കി​ട​പ്പി​ലാ​യി​രു​ന്ന രാ​ജ​നാ​ണ് (45) ചി​കി​ത്സ​യൊ​രു​ക്കി​യ​ത്.ശ​ബ​രി​മ​ല വ​നാ​ന്ത​ര​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​വ​രു​ന്നു​ണ്ട്.
തു​ട​ർ​ച്ച​യാ​യ നാ​ലാം മാ​സ​മാ​ണ് ളാ​ഹ , രാ​ജ​ന്പാ​റ പ്ലാ​പ്പ​ള്ളി, മു​ട്ടു​പു​ളി​ത്തോ​ട്, മ​ഞ്ഞ​ത്തോ​ട്, നി​ല​യ്ക്ക​ൽ, ക​ല്ലു​ന്തോ​ട്, ര​ണ്ടു ക​ല്ലു തോ​ട്, ചാ​ല​ക്ക​യം, പ​ന്പ, എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 42 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം റോ​ഷ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ വ​ന​ങ്ങ​ളി​ലെ ഇ​വ​രു​ടെ കൂ​ര​ക​ളി​ലെ​ത്തി വി​ത​ര​ണം ചെ​യ്യു​ന്പോ​ഴാ​ണ് രാ​ജ​ന്‍റ ദ​യ​നീ​യാ​വ​സ്ഥ കാ​ണാ​നി​ട​യാ​യ​ത്. റോ​ഡി​ൽ നി​ന്നും ഏ​റെ ദൂ​രെ​യാ​യാ​ണ് രാ​ജ​നും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്.തീ​ർ​ത്തും അ​വ​ശ​നാ​യി​രു​ന്ന​തി​നാ​ൽ എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. ഭാ​ര്യ മി​നി​യും ഏ​ഴു പെ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റ സ്ഥി​തി മ​ന​സി​ലാ​ക്കി നി​ല​യ്ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​പ്ര​ശോ​ഭ് ഈ​നാ​സ്, സ്റ്റാ​ഫ് നേ​ഴ്സ് അ​നി​ൽ കു​മാ​റി​നെ​യും ഉ​ൾ വ​ന​ത്തി​ലെ രാ​ജ​ന്‍റെ കൂ​ര​യി​ലെ​ത്തി​ച്ചു
ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​കും വ​രെ ഡോ​ക്ട​റും സം​ഘ​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ​നു ചി​കി​ത്സ​യൊ​രു​ക്കും.
ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.തു​ട​ർ​ന്ന് 42 കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ ധാ​ന്യ​ക്കി​റ്റു​ക​ൾ ന​ൽ​കി​യാ​ണ് മ​ട​ങ്ങി​യ​ത്.അ​ട്ട​ത്തോ​ട് വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക പി.​കെ. കു​ഞ്ഞു മോ​ൾ, കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന ക്യാ​ന്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു ടി. ​ശാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.