വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു ‌
Sunday, July 5, 2020 10:27 PM IST
തി​രു​വ​ല്ല: കോൺഗ്രസ് ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖൃ​ത്തി​ൽ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. വ​ഴു​ത​ന, പ​ച്ച​മു​ള​ക്, വെ​ണ്ട, ചീ​ര, വെ​ള്ള​രി, 50 മൂ​ട് ഏ​ത്ത​വാ​ഴ​യും ഇ​ട​വി​ള​യാ​യി ക​പ്പ​യും ന​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി ത​ന്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ പ​ച്ച​മു​ള​ക് തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ജി കാ​ട്ടാ​ശേ​രി, ബി​ജി​മോ​ൻ ചാ​ലാ​ക്കേ​രി, ഗ​രീ​ഷ് രാ​ജ്ഭ​വ​ൻ, ര​തീ​ഷ് പാ​ലി​യി​ൽ, സ​ജി​താ കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

മൈ​ല​പ്ര: സു​ഭി​ക്ഷ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്ക് വ​ക സ്ഥ​ല​ത്ത് കൃ​ഷി ന​ടീ​ൽ കെ.യു. ജനീഷ് കുമാർ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.