വെ​ള്ള​മെ​ത്തി​യ​തോ​ടെ മ​നോ​ഹാ​രി​ത തി​രി​കെ​പി​ടി​ച്ച് പെ​രു​ന്തേ​ന​രു​വി
Monday, July 13, 2020 10:16 PM IST
റാ​ന്നി: മ​ഴ​ക്കാ​ലം എ​ത്തി​യ​തോ​ടെ പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​നു മ​നോ​ഹാ​രി​ത വ​ർ​ധി​ച്ചു. ‌
പ​ന്പാ​ന​ദി പെ​രു​ന്തേ​ന​രു​വി​യി​ൽ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന രീ​തി​യി​ൽ പാ​റ​ക​ളി​ൽ ത​ട്ടി ചി​ത​റു​ന്ന വെ​ള്ളം താ​ഴേ​ക്കു പ​തി​ക്കു​ന്ന​ത് ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. ‌

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ അ​ധി​ക​മൊ​ന്നും പെ​രു​ന്തേ​ന​രു​വി​യി​ലേ​ക്കെ​ത്താ​റി​ല്ല. പെ​രു​ന്തേ​ന​രു​വി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ളും ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രു​ന്തേ​ന​രു​വി സം​ഭ​ര​ണി വ​ന്ന​തോ​ടെ താ​ഴേ​ക്കു വെ​ള്ളം ഒ​ഴു​ക്ക് നി​ല​ച്ചു. വെ​ള്ള​ച്ചാ​ട്ട​വും അ​തി​ന്‍റെ മ​നോ​ഹാ​രി​ത​യും ന​ഷ്ട​മാ​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും ന​ന്നേ കു​റ​ഞ്ഞി​രു​ന്നു.‌

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പ​ട​വു​ക​ളും ഉ​രു​ള​ൻ ക​ല്ലു​ക​ളും നി​റ​ഞ്ഞ് അ​രു​വി​യി​ലേ​ക്കെ​ത്താ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് നി​ല​വി​ൽ പെ​രു​ന്തേ​ന​രു​വി. ജി​ല്ലാ ടൂ​റി​സം വ​കു​പ്പ് പ​ണം അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ പെ​രു​ന്തേ​ന​രു​വി ടൂ​റി​സം പ​ദ്ധ​തി​യു​ടെ പു​ന​രു​ദ്ധാ​ര​ണം ഇ​നി​യും അ​ക​ലെ​യാ​ണ് . അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് വേ​ണ്ട​ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് കാ​ര​ണം. 2018ഓ​ഗ​സ്റ്റ് 15ന് ​ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക്കു നാ​ശം നേ​രി​ട്ട​ത്. ‌

ന​ട​പ്പാ​ത, റാ​ന്പ്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ലൈ​റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം പു​ന​ർ​നി​ർ​മി​ക്ക​ണം. ഡി​ടി​പി​സി​യു​ടെ കെ​ട്ടി​ട സ​മു​ച്ച​യ​വും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. വ്യൂ ​ട​വ​ർ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​സ​ജ്ജ​മ​ല്ല. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മ​ല്ല.‌

പ​രു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ക്ക​ട​വി​ൽ നി​ന്ന് പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തു​കൂ​ടി അ​രു​വി​ക്കു താ​ഴെ​വ​രെ ന​ട​പ്പാ​ത പ​ണി​തി​രു​ന്നു. പൂ​ട്ടു​ക​ട്ട​ക​ൾ പാ​കി​യാ​ണ് ന​ട​പ്പാ​ത ക്ര​മീ​ക​രി​ച്ച​ത്.

പ്ര​ള​യ​ത്തി​ൽ ന​ട​പ്പാ​ത​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു. പൂ​ട്ടു​ക​ട്ട​ക​ള​ട​ക്കം ഒ​ലി​ച്ചു​പോ​യി. കു​റെ ന​ട​പ്പാ​ത​യി​ൽ ശേ​ഷി​ക്കു​ന്നു​ണ്ട്. ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മെ ന​ട​പ്പാ​ത പു​ന​ർ​നി​ർ​മി​ക്കാ​നാ​കൂ.‌
അ​രു​വി​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തേ​ക്ക് എ​ത്താ​നാ​യി റാ​ന്പും നി​ർ​മി​ച്ചി​രു​ന്നു. ആ​റി​നോ​ടു ചേ​രു​ന്ന ഭാ​ഗ​ത്തെ റാ​ന്പ് പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. അ​വ പു​ന​ർ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ആ​റ്റി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.

സം​ഭ​ര​ണി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​യി ന​ൽ​കു​ന്ന തി​രി​കെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ നേ​ര​ത്തെ​ത​ന്നെ നി​ർ​ദേ​ശ​മു​ണ്ടാ​യ​താ​ണ്. ഇ​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്കു നി​യ​മ​സ​ഭ​യി​ൽ ഉ​റ​പ്പും ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ പെ​രു​ന്തേ​ന​രു​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​യും മു​ന്പോ​ട്ടു പോ​കാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്തെ മാ​ത്രം നോ​ക്കി​യി​രി​ക്കു​ക​യാ​ണ് സ​ഞ്ചാ​രി​ക​ൾ.