ഗ​ൾ​ഫ് യാ​ത്ര​യ്ക്ക് ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ
Wednesday, August 5, 2020 10:05 PM IST
‌പ​ത്ത​നം​തി​ട്ട: കു​വൈ​റ്റി​ലേ​ക്ക് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ യു​എ​ഇ​യി​ലേ​ക്ക് പു​തി​യ തൊ​ഴി​ൽ തേ​ടി പോ​കു​ന്ന​വ​ർ​ക്കു​ള്ള ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​വാ​സി​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​യ​ത​ന്ത്ര ഇ​ട​പ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ‌
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ​യും ജോ​ലി ന​ഷ്ട​പ്പെ​ട്ടു തി​രി​കെ വ​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ വ​രു​മാ​ന മാ​ർ​ഗ​മി​ല്ലാ​തെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അ​ർ​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ച്ചു പു​തു​ക്കി​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നു.‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ​ജി ജോ​ർ​ജ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​മു​വേ​ൽ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​ക്സ് മ​ത്താ​യി കൈ​പ്പ​ട്ടൂ​ർ, അ​ച്ചാ​മ്മ തോ​മ​സ്, രാ​ജ​ൻ റാ​ഫേ​ൽ, ജോ​ൺ​സ​ൺ പാ​ല​ത്ര, ഫി​ലി​പ്പ് എം. ​കോ​ശി, ജി​ജി ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു, ഏ​ബ്ര​ഹാം ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌