നീ​തി തേ​ടി ഒ​രു ക​ർ​ഷ​ക കു​ടും​ബം, ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ ‌
Tuesday, August 11, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടാ​ഴ്ച മു​ന്പു മ​രി​ച്ച ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ഭാ​ര്യ​യും മ​ക്ക​ളും നീ​തി​ക്കു​വേ​ണ്ടി കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ടു ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്നു. ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി (പൊ​ന്നു - 41) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ചി​ട്ട് ഇ​ന്ന​ലെ 14 ദി​വ​സം പൂ​ർ​ത്തി​യാ​യി.‌
ജൂ​ലൈ 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ത്താ​യി​യെ അ​രീ​യ്ക്ക​ക്കാ​വി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഏ​ഴം​ഗ വ​ന​പാ​ല​ക​സം​ഘം പി​ടി​ച്ചി​റ​ക്കി ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് ദൃ​ക്സാ​ക്ഷി​ക​ളാ​ണ് ഭാ​ര്യ ഷീ​ബ​യും മാ​താ​വും. ഇ​വ​രു​ടെ ക​ണ്‍​മു​ന്പി​ൽ നി​ന്ന് മ​ത്താ​യി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ൾ ചി​റ്റാ​റി​ലെ ഫോ​റ​സ്റ്റ സ്റ്റേ​ഷ​നി​ലേ​ക്കാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മ​ത്താ​യി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​ല്ല. പ​ക​രം രാ​ത്രി എ​ട്ടോ​ടെ കു​ട​പ്പ​ന​യി​ലെ കു​ടും​ബ​വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​റോ​ളം വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ഇ​രു​ന്ന​യാ​ളെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു മാ​ത്രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.‌
മ​ത്താ​യി മ​രി​ച്ച​തി​ന്‍റെ മൂ​ന്നാം​ദി​വ​സം മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​താ​ണ്. എ​ന്നാ​ൽ കി​ണ​റ്റി​ൽ വീ​ണു മു​ങ്ങി​മ​രി​ച്ച​തെ​ന്ന പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നു. ഇ​തം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഉ​റ​ച്ചാ​ണ് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ വ​നം, പോ​ലീ​സ് വ​കു​പ്പു​ക​ൾ കാ​ട്ടു​ന്ന നി​സം​ഗ​ത​യാ​ണ് ഇ​ന്നി​പ്പോ​ൾ നീ​തി​നി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ‌
മ​ത്താ​യി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​പ​ടി​യെ​ന്നും മ​ന്ത്രി കെ. ​രാ​ജു വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. മൃ​ത​ദേ​ഹം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ഇ​തി​നി​ടെ ജി​ല്ലാ ക​ള​ക്ട​ർ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളോ​ടു കു​ടും​ബം പൂ​ർ​ണ​മാ​യി വി​യോ​ജി​ച്ചു. ‌

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​സ്റ്റ​ഡി,‌ കേ​സെ​ടു​ക്കാ​തെ ഉ​രു​ണ്ടു​ക​ളി​ച്ച് പോ​ലീ​സ് ‌

പി.​പി. മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി നി​യ​മ​പ​ര​മാ​യി​രു​ന്നി​ല്ല​ല്ലെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ത​ന്നെ വ്യ​ക്ത​മാ​ണെ​ന്ന് മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ജോ​ണി കെ. ​ജോ​ർ​ജ് തു​ട​ക്കം മു​ത​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.
ഐ​പി​സി​യി​ലും വ​നം​നി​യ​മ​ത്തി​ലും പ​റ​യു​ന്ന എ​ല്ലാ വ്യ​വ​സ്ഥ​ക​ളു​ടെ​യും ച​ട്ട​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​യി​രു​ന്നു ക​സ്റ്റ​ഡി. ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ളു​ടെ ജീ​വ​നു സു​ര​ക്ഷി​ത​ത്വം കൊ​ടു​ക്കേ​ണ്ട പ്രാ​ഥ​മി​ക​മാ​യ ചു​മ​ത​ല പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​യി​ല്ല.
നി​ല​വി​ൽ കേ​സു​ക​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഒ​രു വ്യ​ക്തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തി​യ ജ​ന​റ​ൽ ഡ​യ​റി​യും മ​ഹ​സ​റു​മൊ​ക്കെ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. ‌
എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യ സാ​ധു​ത​യ്ക്കാ​യി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​പ്പി​ച്ചു​വെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സം​ശ​യം. രേ​ഖ​ക​ൾ പ​ല​തും കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​താ​ണ്.
മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നോ​യെ​ന്നു പോ​ലും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് ഇ​തു​കൊ​ണ്ടാ​കാ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ മ​ത്താ​യി ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന് വ​ന​പാ​ല​ക​ർ ത​ന്നെ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ‌
വ​ന​ത്തി​നു​ള്ളി​ൽ മ​ത്താ​യി ചോ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ, ഓ​ഡി​യോ ക്ലി​പ്പിം​ഗ് എ​ന്നി​വ കൂ​ടാ​തെ അ​വ​ർ ത​യാ​റാ​ക്കി കോ​ട​തി​ക്കു ന​ൽ​കി​യി​ട്ടു​ള്ള മ​ഹ​സ​ർ എ​ന്നി​വ തെ​ളി​വാ​യു​ണ്ട്.
പ്രാ​ഥ​മി​ക​മാ​യ തെ​ളി​വു​ക​ൾ വ​ന​പാ​ല​ക​ർ​ക്കെ​തി​രാ​ണ്. ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌
ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ൾ മ​രി​ച്ചാ​ൽ കൊ​ല​പാ​ത​ക​ക്കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 304 വ​കു​പ്പു​പ്ര​കാ​രം ന​ര​ഹ​ത്യ കേ​സ് ചു​മ​ത്താ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ച്ച​ത്.
ഡോ​ക്ട്രി​ൻ ഓ​ഫ് ലാ​സ്റ്റ് സീ​ൻ തി​യ​റി പ്ര​കാ​രം കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്നും ക്സ്റ്റ​ഡി​യി​ലു​ള്ള​യാ​ൾ മ​രി​ച്ച​തെ​ങ്ങ​നെ​യാ​ണെ​ന്നു തെ​ളി​യി​ക്കേ​ണ്ട ചു​മ​ത​ല പ്ര​തി​ഭാ​ഗ​ത്തി​നാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ‌
ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ന​പാ​ല​ക​ർ മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​കാ​ത്ത​ത് എ​ന്തേ​യെ​ന്ന ചോ​ദ്യ​ത്തി​നു മാ​ത്രം ഉ​ത്ത​ര​മി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നു മാ​ത്ര​മാ​ണ് പോ​ലീ​സും വ​നം​വ​കു​പ്പും പ​റ​യു​ന്ന​ത്.
നി​യ​മ​പ​ര​മാ​യ തെ​ളി​വു​ക​ൾ ത​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന് അ​റി​യാ​വു​ന്ന വ​ന​പാ​ല​ക​ർ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ന​ട​പ​ടി​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ‌