നെ​ല്‍​വ​യ​ലു​ക​ളു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്ക് റോ​യ​ല്‍​റ്റി; ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
Tuesday, September 15, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: 2020-21 വ​ര്‍​ഷ​ത്തി​ല്‍ കൃ​ഷി വ​കു​പ്പ് നെ​ല്‍​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ വ​യ​ലു​ക​ളു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്ക് ഹെ​ക്ട​റി​ന് 2000 രൂ​പ നി​ര​ക്കി​ല്‍ റോ​യ​ല്‍​റ്റി ന​ല്‍​കും. അ​ര്‍​ഹ​രാ​യ ക​ര്‍​ഷ​ക​ര്‍ www.aims.kerala. gov.in പോ​ര്‍​ട്ട​ല്‍ വ​ഴി അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. കൃ​ഷി​ക്കാ​ര്‍​ക്ക് വ്യ​ക്തി​ഗ​ത ലോ​ഗി​ന്‍ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യോ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യോ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ക​രം ര​സീ​ത്, കൈ​വ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍, വോ​ട്ട​ര്‍ ഐ​ഡി, ബാ​ങ്ക് പാ​സ്ബു​ക്ക് പേ​ജ് (ബാ​ങ്കി​ന്‍റെ പേ​ര്, ബ്രാ​ഞ്ച്, അ​ക്കൗ​ണ്ട് ന​മ്പ​ര്‍, ഐ ​എ​ഫ് എ​സ് കോ​ഡ് എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന പേ​ജ്) എ​ന്നി​വ​കൂ​ടി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.നി​ലം ഉ​ട​മ​സ്ഥ​ര്‍ എ​ത്ര​യും വേ​ഗം അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.