കൃ​ഷി​യി​ട​ങ്ങ​ള്‍ ന​ശി​പ്പി​ച്ച് കാ​ട്ടു​പ​ന്നി വി​ള​യാ​ട്ടം,‌ ഭീ​തി​യി​ലാ​യി ക​ര്‍​ഷ​ക​ര്‍‌
Sunday, September 20, 2020 10:49 PM IST
അ​യി​രൂ​ര്‍: വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു വി​ദൂ​ര​ത്തി​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍പോ​ലും രാ​പ​ക​ല്‍ ഭേ​ദ​മെ​ന്യേ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന്‍റെ ഭീ​തി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ലാ​ണ് കൃ​ഷി​ക​ള്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. രാ​ത്രി​യി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ നാ​ശം​വി​ത​യ്ക്കു​ന്ന പ​ന്നി​ക​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് വീ​ടു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തി ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്നു​മു​ണ്ട്. പ​റ​മ്പു​ക​ളി​ല്‍ ത​ന്നെ ത​ങ്ങു​ന്ന പ​ന്നി​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. പ​ക​ല്‍ പോ​ലും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ‌കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​രെ ഇ​വ ഉ​പ​ദ്ര​വി​ക്കു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ഇ​വ​രും പ​ന്നി​ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്നു.‌

അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ലാ​ങ്ക​മ​ണ്‍, ഞു​ഴൂ​ര്‍, പു​തി​യ​കാ​വ്, കാ​ഞ്ഞീ​റ്റു​ക​ര, തേ​ക്കു​ങ്ക​ല്‍, ചെ​റു​കോ​ല്‍​പ്പു​ഴ, പു​ത്തേ​ഴം, ഇ​ട​ത്രാ​മ​ണ്‍, തീ​യാ​ടി​ക്ക​ല്‍, വേ​ല​ന്‍​പ​ടി, വെ​ള്ളി​യ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ശി​പ്പി​ച്ചു. ഇ​ത്ത​വ​ണ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ത​രി​ശു കി​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​വ​രെ പ​ല​രും കൃ​ഷി ഇ​റ​ക്കി​യി​രു​ന്നു. കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍ അ​ട​ക്കം പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ച്ചു. ‌

ഏ​ത്ത​വാ​ഴ, ഇ​ഞ്ചി എ​ന്നി​വ കു​ത്തി മ​റി​ച്ചി​ടു​ക​യും ചെ​യ്തു. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. പാ​ട്ട​ത്തി​ന് സ്ഥ​ല​മെ​ടു​ത്ത് കൃ​ഷി ചെ​യ്ത​വ​രും വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ​വ​രു​മൊ​ക്കെ ദു​രി​ത​ത്തി​ലാ​യി. ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത കാ​ടു​മൂ​ടി കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ള്‍, ക​നാ​ലു​ക​ളു​ടെ പു​റ​മ്പോ​ക്കു​ക​ള്‍, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്.‌

ത​ടി​യൂ​ര്‍: എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചു​ഴ​ന, വാ​ള​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. മ​ഴ ക​ന​ത്ത​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി​യി​ടം ന​ശി​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ചു​ഴ​ന പാ​രൂ​ര്‍ പി.​വി. ഹ​രി​ദാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്. കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണ​മാ​ക്കു​ക​യും ഇ​ഞ്ചി, ക​ണ്ണ​ന്‍​ച​മ്പ് തു​ട​ങ്ങി​യ ക​ശ​ക്കി​യെ​റി​യു​ക​യു​മാ​ണ്. തെ​ങ്ങി​ന്‍​തൈ​ക​ളു​ടെ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​പ്പ, ചേ​ന, ശീ​മ​ചേ​മ്പ്, മ​ധു​ര​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ച്ചു. പ​രാ​തി​ക​ള്‍ ന​ല്‍​കി​യാ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വ​നം​വ​കു​പ്പ് മ​ടി​ക്കു​ക​യാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.‌