സ​ബ്‌​സി​ഡിര​ഹി​ത മ​ണ്ണെ​ണ്ണ
Sunday, September 20, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: സ​ബ്‌​സി​ഡി-​ര​ഹി​ത മ​ണ്ണെ​ണ്ണ (ലി​റ്റ​റി​ന് 30 രൂ​പ), കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ജ​ല​സേ​ച​ന​ത്തി​നു​ള്ള വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​ന​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി (കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ര്‍​വീസ് ചെ​യ്യു​ന്ന​തി​നും മ​റ്റും) ആ​വ​ശ്യ​മു​ള്ള പ​ക്ഷം പ്ര​തി​മാ​സം പ​ര​മാ​വ​ധി 10 ലി​റ്റ​ര്‍ വ​രെ അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

കൂ​ടാ​തെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ജ​ല​സേ​ച​ന​ത്തി​നു​ള്ള ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​ബ്‌​സി​ഡി-​ര​ഹി​ത മ​ണ്ണെ​ണ്ണ, ബ​ന്ധ​പ്പെ​ട്ട കൃ​ഷി ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന അ​ള​വി​ലും കാ​ല​യ​ള​വി​ലും അ​നു​വ​ദി​ച്ച് ന​ല്‍​കും.