വ​യോ​ധി​ക​യ്ക്ക് ജ​ന​മൈ​ത്രി പോ​ലീ​സ് തു​ണ​യാ​യി
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ആ​രും തു​ണ​യി​ല്ലാ​തെ അ​ല​ഞ്ഞു ന​ട​ന്ന വ​യോ​ധി​ക​യ്ക്ക് ജ​ന​മൈ​ത്രി പോ​ലീ​സ് സം​ര​ക്ഷ​ക​രാ​യി. പ്ര​ക്കാ​നം തൊ​ട്ടു​പു​റം പ്ലാ​ന്തോ​ട്ട​ത്തി​ല്‍ കോ​ള​നി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ ആ​രു​മി​ല്ലാ​തെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 70 വ​യ​സു​ള്ള അ​ന്നാ​മ്മ​യെ ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ് സു​ര​ക്ഷി​ത​ക​ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു.
ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വീ​ട്ടി​ല്‍​നി​ന്നും പു​റ​ത്തി​റ​ങ്ങി അ​ല​ഞ്ഞു​ന​ട​ന്ന അ​ന്നാ​മ്മ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പ​ഞ്ചാ​യ​ത്തം​ഗം സു​മ മ​നോ​ജ് ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും വ​യോ​ധി​ക​യു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ധു​വാ​യ നി​ര​വേ​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷി​നെ ക​ണ്ടെ​ത്തി ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ അ​ന്നാ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.