ഓ​ൺ​ലൈ​ൻ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം
Thursday, September 24, 2020 10:14 PM IST
‌ആ​റ​ന്മു​ള: ഓ​ണ​വും വ​ള്ളം​ക​ളി​യും മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ൽ ഓ​ർ​മ​യാ​യ കാ​ല​ത്ത് പ​ള്ളി​യോ​ട സാം​സ്കാ​രി​ക​സ​മി​തി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി.
പ​ള്ളി​യോ​ട പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പ​ള്ളി​യോ​ട സാ​സ്കാ​രി​ക സ​മി​തി. എ​ല്ലാ​വ​ർ​ഷ​വും സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​തോ​ന്ന​ത എ​ന്ന പേ​രി​ൽ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ വേ​ദി​യൊ​രു​ക്കി​യാ​ണ് ന​തോ​ന്ന​ത വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ​ത്.‌
ശി​വ​ൻ​കു​ട്ടി മേ​ലു​ക​ര, സ​ജി കു​റു​പ്പ് നെ​ടും​പ്ര​യാ​ർ , രാ​ധാ​കൃ​ഷ്ണ​ൻ ചെ​ന്നി​ത്ത​ല എ​ന്നി​വ​രാ​ണ് ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ന് വി​ധി​ക​ർ​ത്താ​ക്ക​ളാ​യ​ത്.
14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പ​ത്തോ​ളം ടീ​മു​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.
വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കാ​ൻ വി​ധി​ക​ർ​ത്താ​ക്ക​ളും വി​ഷ​മി​ച്ചു.വെ​ൺ​പാ​ല ക​ദ​ളി​മം​ഗ​ലം പ​ള്ളി​യോ​ട​ക്ക​ര വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി രാ​ജീ​വ് - വി​ശാ​ഖ് മെ​മ്മോ​റി​യ​ൽ ഏ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.‌
കീ​ഴ്വ​ന്മ​ഴി, പൂ​വ​ത്തൂ​ർ കി​ഴ​ക്ക് പ​ള്ളി​യോ​ട​ക്ക​ര​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​താ​ത് പ​ള്ളി​യോ​ട​ക്ക​ര​ക​ളി​ലെ​ത്തി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി.‌