കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണം: വെ​ച്ചൂ​ച്ചി​റ​യി​ൽ ജ​ന​ജാ​ഗ്ര​താ സ​മി​തി നി​ല​വി​ൽ വ​ന്നു ‌‌
Thursday, October 22, 2020 11:37 PM IST
വെ​ച്ചൂ​ച്ചി​റ: കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണ​ത്തി​നു​വേ​ണ്ടി വ​നം​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ ജ​ന​ജാ​ഗ്ര​താ സ​മി​തി നി​ല​വി​ൽ വ​ന്നു. ‌ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​നും, പ്ര​ദേ​ശ​ത്തെ ത്രി​ത​ല പ​ ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. ‌

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ കൃ​ഷി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കും.
വാ​ഴ​ക്കൃ​ഷി​ക്ക് ഒ​രു ഹെ​ക്ട​റി​ന് 35,000 രൂ​പ​യും കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്ക് 30,000 രൂ​പ​യും പ​ച്ച​ക്ക​റി കൃ​ഷി​ക്ക് 40,000 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.