അ​യി​രൂ​രി​ല്‍ ജാ​ഗ്ര​താ​സ​മി​തി പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Sunday, October 25, 2020 10:29 PM IST
അ​യി​രൂ​ര്‍: ക​ര്‍​ഷ​ക​ര​ക്ഷ​യ്ക്കാ​യി കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് അ​യി​രൂ​രി​ലെ ജാ​ഗ്ര​താ​സ​മി​തി.
വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അം​ഗീ​കൃ​ത ഷൂ​ട്ട​റെ ഉ​പ​യോ​ഗി​ച്ച് അ​യി​രൂ​രി​ല്‍ ക​ര്‍​ഷ​ക ജാ​ഗ്ര​താ സ​മി​തി ഒ​രു പ​ന്നി​യെ വെ​ടി​വ​ച്ച​ത്.

ജി​ല്ല​യി​ല്‍ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ജാ​ഗ്ര​താ​സ​മി​തി കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചി​ട്ട​ത്. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ നേ​ര​ത്തെ അ​രു​വാ​പ്പു​ല​ത്ത് വ​ന​പാ​ല​ക​ര്‍ ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചി​രു​ന്നു.

അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11- ാം വാ​ര്‍​ഡി​ല്‍ മ​താ​പ്പാ​റ, തേ​ക്കു​ങ്ക​ല്‍ ഭാ​ഗ​ത്തെ കു​രു​ടാ​മ​ണ്ണി​ല്‍ പു​ര​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ​യാ​ണ് വെ​ടി​വ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അം​ഗീ​ക​രി​ച്ച ജെ.​സി. തോ​മ​സ് എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി. തു​ട​ര്‍​ന്ന് ‌വ​ന​പാ​ല​ക​രെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ​ശേ​ഷം ജ​ഡം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു ക​ത്തി​ച്ചു.

ഒ​രു പ​ന്നി​യെ വെ​ടി​വ​ച്ചാ​ല്‍ 1000 രൂ​പ ന​ല്‍​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്നു ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ നി​ല​വി​ലു​ള്ള ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.

പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​രും ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യ മൂ​ന്നു​പേ​ര്‍​ക്ക് ഇ​തി​നു​ള്ള അ​നു​മ​തി​യും ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ നി​ര​ന്ത​ര​മാ​യി കാ​ട്ടു​പ​ന്നി​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ തോ​ട്ടു​പു​റം ഭാ​ഗ​ത്ത് ഒ​രു പ​ന്നി​യ്ക്കു​നേ​രെ വെ​ടി ഉ​തി​ര്‍​ത്തെ​ങ്കി​ലും ച​തു​പ്പി​ല്‍ ചാ​ടി ഇ​തു ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കു​ന്ന വി​വ​രം കൃ​ത്യ​മാ​യി വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. വെ​ടി ഉ​ണ്ട​യു​ടെ അ​ട​ക്ക​മു​ള്ള ക​ണ​ക്ക് ലൈ​സ​ന്‍​സി​ക​ള്‍ ന​ല്‍​ക​ണം. നി​ര​ന്ത​ര​മാ​യ കാ​ട്ടു​പ​ന്നി ശ​ല്യ​വും കൃ​ഷി​നാ​ശ​വും നേ​രി​ടു​ന്ന അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യെ ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മാ​ര്‍​ജ്ജ​നം ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ല്‍​പെ​ടു​ത്തി ഇ​തി​നെ ന​ശി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം ക​ര്‍​ഷ​ക​നു ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​ത്.

നി​ല​വി​ലെ ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി ന​വം​ബ​ര്‍ 17ന് ​അ​വ​സാ​നി​ക്കും. ഇ​തോ​ടെ ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി​യും ഇ​ല്ലാ​താ​കും.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​തി​ന്‍റെ രൂ​പീ​ക​ര​ണം ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ.

ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ​മി​തി​യും ഇ​ല്ലാ​താ​കും. ഇ​തു നീ​ട്ടി​ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​യെ​ങ്കി​ലും ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.