അ​ടൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജ് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് തു​റ​ന്നു
Wednesday, October 28, 2020 10:54 PM IST
അ​ടൂ​ർ: ഐ​എ​ച്ച്ആ​ര്‍​ഡി അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ നി​ര്‍​മി​ച്ച പു​തി​യ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന​ത്തെ 47 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നൊ​പ്പ​മാ​ണ് അ​ടൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ​ത​ല പ​രി​പാ​ടി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹ​യ​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് 50 ല​ക്ഷം രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത​നു​സ​രി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. 49,30,900 രൂ​പ​യ്ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ന​ല്‍​കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. 34,68,876 രൂ​പ​യു​ടെ ക​രാ​റി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് കൃ​ത്യ​സ​മ​യ​ത്തി​നു​ള​ളി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ചു.
മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്, കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ വി​നോ​ദ് വി. ​രാ​ജേ​ന്ദ്ര​ന്‍, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ജി. ​മ​നോ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.