ജില്ലയിൽ 260 പു​തി​യ കോ​വി​ഡ് പോ​സി​റ്റീ​വ്, 203 രോ​ഗ​മു​ക്തി
Wednesday, October 28, 2020 10:59 PM IST
പ​ത്തം​തി​ട്ട: ജി​ല്ല​യി​ൽ 260 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 203 പേ​ർ​ക്ക് രോ​ഗ​മു​ക്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 27 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 227 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 38 പേ​രു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.58 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് എ​ട്ടു​ശ​ത​മാ​ന​വു​മാ​ണ്.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 14544 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 11297 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 12001 ആ​ളു​ക​ൾ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 2453 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 1104 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2135 ആ​ളു​ക​ൾ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.

സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 14414 പേ​രു​ൾ​പ്പെ​ടെ 20407 പേ​രാ​ണ ്നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 3235 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 2184 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 1356 ആ​ന്‍റി​ജ​ൻ, 25 ട്രൂ​നാ​റ്റ്, എ​ട്ട് സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 1051 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. 1695 ഫ​ല​ങ്ങ​ളാ​ണ് വ​രാ​നു​ള്ള​ത്.

മൂ​ന്നു മ​ര​ണം കൂ​ടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ കൂ​ടി കോ​വി​ഡ് മൂ​ലം മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ന​രി​യാ​പു​രം സ്വ​ദേ​ശി​നി (86), ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (66), തി​രു​വ​ല്ല സ്വ​ദേ​ശി (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് തി​രു​വ​ല്ല സ്വ​ദേ​ശി മ​രി​ച്ച​ത്. കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ് മ​രി​ച്ച​ത്.കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 85 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്.