നാ​ഷ​ണ​ൽ വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം ജി​ല്ല​യി​ൽ ‌
Wednesday, November 25, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നാ​ഷ​ണ​ൽ വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം ആ​രം​ഭി​ച്ച​താ​യി ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു. 2030 ഓ​ടു​കൂ​ടി ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക, ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​യും സി ​യും ബാ​ധി​ച്ച​വ​രി​ൽ ലി​വ​ർ സി​റോ​സി​സ്, ലി​വ​ർ കാ​ൻ​സ​ർ തു​ട​ങ്ങി​യ​വ മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ക, രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ക, ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ മൂ​ല​മു​ള​ള രോ​ഗാ​തു​ര​ത​യും മ​ര​ണ നി​ര​ക്കും കു​റ​യ്ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​പ്രോ​ഗ്രാം ആ​രം​ഭി​ച്ചി​ട്ടു​ള​ള​ത്.‌പ്രോ​ഗ്രാ​മി​ന്‍റെ മോ​ഡ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ​നാ​യ ഡോ.​അ​നീ​ഷി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പി​എ​ച്ച്സി, ബ്ലോ​ക്ക് ത​ല​ത്തി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​രെ മോ​ഡ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്യും. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും. രോ​ഗ​ബാ​ധി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. ‌‌