അ​രൂ​രി​നെ അ​വ​ഗ​ണി​ച്ചെന്ന് എംഎ​ൽഎ
Friday, January 15, 2021 10:34 PM IST
തു​റ​വൂ​ർ: ബ​ജ​റ്റി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ. കാ​യ​ൽതീ​ര​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ട​ലോ​രമേ​ഖ​ല​ക​ളി​ൽ ക​ട​ൽഭി​ത്തി നി​ർ​മാണ​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് ബ​ജ​റ്റ് നി​ർ​ദേശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും ടോ​ക്ക​ണ്‍ തു​ക മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെന്നും എംഎൽഎ പറഞ്ഞു.