ക​ണ്ടി​യൂ​ർ ക്ഷേ​ത്രം കി​ഴ​ക്കേ​ന​ട ന​വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 25, 2021 10:37 PM IST
മാ​വേ​ലി​ക്ക​ര: ക​ണ്ടി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേന​ട​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ർ.​ രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നും 30 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് ടൈ​ൽപാ​ക​ൽ, സൗ​ന്ദ​ര്യവ​ത്ക​ര​ണം എ​ന്നീ പ്ര​വൃത്തി​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. ച​ട​ങ്ങി​ൽ മാ​വേ​ലി​ക്ക​ര മു​നിസി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​വി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജു, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ ആ​ർ.​ ഹ​രി​കു​മാ​ർ, ഉ​പ​ദേ​ശ​കസ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ പ്ര​വീ​ണ്‍, അ​ഡ്വ. ​പി.​വി.​ സ​ന്തോ​ഷ്കു​മാ​ർ, ഹ​രി​ദാ​സ്, കെ.​ ശി​വ​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ആ​ർ.​ രാ​ജേ​ഷ് എം​എ​ൽ​എ​യെ ഉ​പ​ദേ​ശ​കസ​മി​തി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.