തെരഞ്ഞെടുത്തു
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ആ​ല​പ്പു​ഴ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ വാ​ർ​ഷി​ക തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം കൊ​മ്മാ​ടി​യി​ലെ ആ​ർ​ട്ടി​സ്റ്റ് ബോ​ബ​ൻ ലാ​രി​യ​സി​ന്‍റെ ഗ്യാ​ല​റി​യി​ൽ നടന്നു. ​ഭാ​ര​വാ​ഹി​ക​ളാ​യി ബോ​ബ​ൻ ലാ​രി​യ​സ് -പ്ര​സി​ഡ​ന്‍റ്, അ​ജ​യ​ൻ വി. ​കാ​ട്ടു​ങ്ക​ൽ- സെ​ക്ര​ട്ട​റി, സി​റി​ൾ ഡൊ​മി​നി​ക്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി അ​നി​ൽ ജ​യ​ൻ, എ​ഡ്മ​ണ്ട് ഡാ​ന്‍റ​സ്, ഉ​ദ​യ​ൻ വാ​ട​ക്ക​ൽ എ​ന്നി​വ​രേ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി സാ​റ ഹു​സൈ​ൻ, ജോ​യി കോ​ടി​ക്ക​ൽ, ആ​ന്‍റണി ക​രോ​ട്ട് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന ചി​ത്ര​കാ​ര​ൻ എം. ​ഗോ​പി​ദാ​സി​നെ ആ​ദ​രി​ച്ചു.

അ​വ​ശ​ത​യും സാ​ന്പ​ത്തി​ക ക്ലേ​ശ​വും അ​നു​ഭ​വി​ക്കു​ന്ന ക​ലാ​കൃ​ത്തു​ക്ക​ൾ​ക്കാ​യി സാ​ന്പ​ത്തി​ക സ​ഹാ​യം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​പ്രി​ൽ ചി​ത്ര​ക​ലാ ക്യാ​ന്പും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പൊ​തു യോ​ഗം തീ​രു​മാ​നി​ച്ചു.