കു​ട്ട​നാ​ടി​നോ​ട് അ​വ​ഗ​ണ​ന കാ​ട്ടി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് സ​ജി ജോ​സ​ഫ്
Sunday, February 28, 2021 10:31 PM IST
മ​ങ്കൊ​മ്പ്:​ കു​ട്ട​നാ​ടി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​ഗ​ണ​ന കാ​ട്ടി​യ​ത് നി​ല​വി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ വെ​ളി​യ​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ദ​യാ​ത്ര ഉ​ദ​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യ​ത്തി​നു​ശേ​ഷം നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ കു​ട്ട​നാ​ടി​ന് വേ​ണ്ടി പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഒ​ന്നു​പോ​ലും ന​ട​പ്പി​ൽ വ​രു​ത്തു​വാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പ​ടു​ത്തി.കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി രാ​ജീ​വ്, അ​പ്പ​ച്ച​ൻ മു​ട്ട​ത്ത്, സ​ന്തോ​ഷ് തോ​മ​സ്, എ.​കെ.​സോ​മ​നാ​ഥ​ൻ, അ​ല​ക്‌​സാ​ണ്ട​ർ വാ​ഴ​യി​ൽ, ഡി. ​ബി​ജോ​മോ​ൻ, എ ​കെ കു​ഞ്ചെ​റി​യ , റ്റി.​റ്റി. തോ​മ​സ് ത ു ടങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.