തെരഞ്ഞെടുപ്പിനുള്ള ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ; ജില്ലയിൽ 2643 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Saturday, March 6, 2021 11:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ഇക്കുറി 2643 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലുള്ള​ത്. 2016 ൽ 1705 ​പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ച​താ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ 9 നി​യ​മ​സ​ഭാ നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 17, 68,296 വോ​ട്ട​ർ​മാ​രാ​ണ് ആ​കെ യു​ള്ള​ത്. 843748 പു​രു​ഷവോ​ട്ട​ർ​മാ​ർ, 924544 സ്ത്രീ ​വോ​ട്ട​ർ​മാ​ർ, 4 ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണുള്ള​ത്. 21, 000 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ, 80 വ​യ​സി​നു മു​ക​ളി​ലു​ള്ള 50807 വോ​ട്ട​ർ​മാ​രുമുണ്ട്. 23709 പു​തി​യ വോ​ട്ട​ർ​മാ​രു​മു​ണ്ട്. ഡി​സം​ബ​ർ 20ലെ ​ക​ണ​ക്ക് പ്ര​കാ​രം 7641 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും 1836 എ​ൻ.​ആ​ർ.​ഐ വോ​ട്ട​ർ​മാ​രും ഉ​ണ്ട്.

വോ​ട്ടിം​ഗ് മെഷീനു​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന 13ന് ​ന​ട​ത്തി 14 മു​ത​ൽ പോ​ളി​ംഗ് സാ​മ​ഗ്രി​ക​ൾ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. തെ ര​ഞ്ഞെ​ടു​പ്പി​ൽ എം 3 ​വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 70 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​താ​യും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

12 മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ര​ണ്ടു പേ​ർ​ക്കു മാ​ത്ര​മേ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നാ​യി എ​ത്താ​നാ​വൂ. പ്ര​ധാ​ന പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സ്ഥ​ല​പ​രി​മി​തി ഉ​ണ്ടാ​വു​ന്ന ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി 30 ത​ത്കാ​ലി​ക പോ​ളി​ംഗ് ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 9 വ​നി​താ സൗ​ഹൃ​ദ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, 9 മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, ക്രി​ട്ടി​ക്ക​ൽ 51 പോ​ളിം​ഗ് ബൂ​ത്തു​ക​ളും 151 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്ത​മാ​ക്കും. തെരഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം സ്വീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി 9 കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​യ​റി​യു​ള്ള പ്ര​ച​ാര​ണ​ത്തി​ന് അ​ഞ്ചു പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ . വാ​ഹ​ന പ്ര​ച​ാര​ണ​ത്തി​ന് 5 വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ൾ​ക്ക് പൊ​തു​യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി 80 പൊ​തു സ്ഥ​ല​ങ്ങ​ൾ ജി​ല്ല​യി​ൽ ആ​കെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി​കാ​ർ​ക്കും 80നു ​മു​ക​ളി​ലു​ള്ള പൗ​രന്മാ​ർ​ക്കും ത​പാ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ഇ​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.
അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും തെര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും (തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേശി​ച്ചി​ട്ടു​ള്ള16 മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്) ത​പാ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള പ്ര​കാ​രം ത​പാ​ൽ വോ​ട്ടി​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ൽ 151 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​കളാ​ണുള്ള​ത്. ഇ​വി​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു. ര​ണ്ടു ക​ന്പ​നി സേ​ന ജി​ല്ല​യി​ൽ ഇ​തി​ന​കം എ​ത്തി​യി​ട്ടു​ണ്ട്. സേ​ന​യു​ടെ റൂ​ട്ട് മാ​ർ​ച്ചും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നുവ​രി​ക​യാ​ണ്. തെര​ഞ്ഞെ​ടു​പ്പി​നാ​യി എ​ൻ സി ​സി, വി​വി​ധ സേ​ന​യി​ൽ നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.