കാ​പ്പി​ക്കോ റി​സോ​ർ​ട്ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Thursday, April 8, 2021 9:46 PM IST
പൂ​ച്ചാ​ക്ക​ൽ: വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ നെ​ടി​യ​തു​രു​ത്തി​ൽ കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് നി​ല​വി​ലുണ്ടാ​യി​രു​ന്ന അ​പ്പീ​ൽ ഹ​ർ​ജി ത​ള്ളി 2020 ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി വി​ല​യി​രു​ത്താ​നും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല​ക്യ, ചേ​ർ​ത്ത​ല ത​ഹ​സി​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. ഹാ​രി​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കോ​ട​തിവി​ധി​ പ്ര​കാ​രം ഉ​ത്ത​ര​വ് ന​ൽ​കി​യെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​യും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് റി​സോ​ർ​ട്ട് പോ​ളി​ച്ചു നീ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ മേ​ൽ​നോ​ട്ട​വും സാ​ങ്കേ​തി​ക സ​ഹാ​യ​വും ജി​ല്ലാ ക​ള​ക്ട​റി​ൽനി​ന്ന് പ​ഞ്ചാ​യ​ത്ത് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു നീ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ആ​ക‌്ഷ​ൻ പ്ലാ​ൻ, എ​സ്റ്റി​മേ​റ്റ് എ​ന്നി​വ ത​യാറാ​ക്കാ​ൻ പി​ഡ​ബ്ല്യൂ​ഡി കെ​ട്ടി​ട​വി​ഭാ​ഗം, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ, പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് എ​ന്നി​വ​രെ നേ​ര​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​സോ​ർ​ട്ട് പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് വെ​ള്ളി​യാ​ഴ്ച ഉ​ന്ന​തത​ല യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്നു​ണ്ട്.