കോ​വി​ഡ് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി പോ​ലീ​സ്
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ്ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം എ​സ്പി നേ​രി​ട്ടിറ​ങ്ങി പ​രി​ശോ​ധ​ന​യ്ക്കും നേ​തൃ​ത്വം ന​ല്കി. കോ​വി​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ പ​ട്രോ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​കാ​ക​ലം എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി മ​ഫ്തി​യി​ൽ സ്പെ​ഷ​ൽ പ​ട്രോ​ളിം​ഗ് സം​ഘ​വും സ​ജ്ജ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ, മാ​ളു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ മാ​ത്രം ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 42 കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. 16 പേ​രെ അ​റ​സ​റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 574 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 362 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 25342 പേ​രെ താ​ക്കീ​തു ചെ​യ്തും വി​ട്ട​യ​ച്ചു.