ജി​ല്ല​യി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു വേ​ട്ട; അഞ്ചുപേർ അറസ്റ്റിൽ
Tuesday, April 20, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ല​ഹ​രി​യു​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി 2.200 ഗ്രാം ​ക​ഞ്ചാ​വും ര​ണ്ടു ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 5 യു​വാ​ക്ക​ൾ കാ​ട്ടൂർ സാ​ര​ഥി ജം​ഗ്ഷ​ന് സ​മീ​പം പി​ടി​യി​ലാ​യി. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ​യും ജി​ല്ലാ ഡി​എ​എ​ൻ​എ​സ്എ​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നു​വേ​ട്ട.
ജി​ല്ല​യി​ലെ യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെയും ല​ക്ഷ്യം വ​ച്ച് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ഞ്ചാ​വും എ​ത്തു​ന്ന​താ​യി ആ​ല​പ്പു​ഴ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കി​ര​ൺ ബോ​സ് അ​പ്പു, കാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബി​ബി​ൻ ജോ​സ്, രാ​ജേ​ഷ്, ജോ​മോ​ൻ, പൊ​ള്ളേ​ത്തൈ സ്വ​ദേ​ശി ജൂ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും പൊ​തി​ക​ളാ​ക്കി​യും ഗ്രാ​മാ​ക്കി​യു​മാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്നും വെ​ളി​പ്പെ​ടു​ത്തി.
മാ​സ​ത്തി​ൽ പ​ല​ത​വ​ണ ത​മി​ഴ്നാ​ട്ടി​ൽ പോ​യി എം​ഡി​എം​എ​യും ക​ഞ്ചാ​വും നാ​ട്ടി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ക​ഞ്ചാ​വ് പാ​ക്കറ്റു​ക​ളും പൊ​തി​ക​ളു​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ഒ​ത്തു​കു​ടു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. ഒ​ന്നു​ര​ണ്ടു വ​ർ​ഷ​മാ​യി ​സം​ഘം ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യി​ട്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.
ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്തന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​വശ്യ​മാ​യ എ​ല്ലാ​വി​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ജ​യ്ദേ​വ് ​ഐ​പി​എ​സ് പ​റ​ഞ്ഞു. ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​സ്പി എം.​ആ​ർ.​സ​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മും മ​ണ്ണ​ഞ്ചേ​രി സി​ഐ ര​വി സ​ന്തോ​ഷും എ​സ്ഐ കി​ര​ൺ, അ​നി​യ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​എ​ൻ​എ​സ്എ​എ​ഫ് അം​ഗ​ങ്ങ​ളാ​യ ജാ​ക്സ​ൺ, ഉ​ല്ലാ​സ്, ഹ​രി​കൃ​ഷ്ണ​ൻ, എ​ബി തോ​മ​സ്, അ​നൂപ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്നു വേ​ട്ട ന​ട​ത്തി​യ​ത്.