അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, April 21, 2021 10:52 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ നി​ശ്ചി​ത വ​രു​മാ​ന പ​രി​ധി​യി​ലു​ള്ള 18നും 55​നും മ​ധ്യേ പ്രാ​യ​മു​ള്ള തൊ​ഴി​ൽ​ര​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നാ​യി ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ആ​റു​ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ന​ൽ​കു​ന്നു. വാ​യ്പ​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ വ​സ്തു ജാ​മ്യ​മോ ന​ൽ​ക​ണം. www. kswdc.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കു​ന്ന വാ​യ്പ അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളോ​ടു കൂ​ടി മേ​ഖ​ല ഓ​ഫീ​സി​ൽ ന​ൽ​ക​ണം. ഫോ​ൺ: 0484- 2984932, 9496015008, 9496015011.
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യോ​ശ്രേ​ഷ്ഠ സ​മ്മാ​ൻ 2021 അ​വാ​ർ​ഡി​നാ​യി മു​തി​ർ​ന്ന പൗ​ര​ന്മാ​രി​ൽ നി​ന്നു മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി ശക്തീ​ക​ര​ണ വ​കു​പ്പി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മെ​യ് 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.sjd.kerala.gov.in അ​ല്ലെ​ങ്കി​ൽ http://social justic.nic.in എ​ന്ന വെ​ബ്‌​സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.