വി​പ്ല​വ​മ​ണ്ണി​ൽ റെ​ഡ്സ​ല്യൂ​ട്ട്! ആ​ല​പ്പു​ഴ​യു​ടെ കു​ഞ്ഞ​മ്മ​യ്ക്ക് വി​ട...
Tuesday, May 11, 2021 11:04 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ​നാ​യി​ക, ആ​ല​പ്പു​ഴ​യു​ടെ സ്വ​ന്തം കു​ഞ്ഞ​മ്മ ഇ​നി ജ്വ​ലി​ക്കു​ന്ന ഓ​ർ​മ. മ​രി​ക്കു​ന്പോ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അം​ഗ​മ​ല്ലാ​തി​രു​ന്നി​ട്ടു​കൂ​ടി ആ​ഗ്ര​ഹം പോ​ലെ ത​ന്നെ വ​ലി​യ​ചു​ടു​കാ​ട്ടി​ലെ മ​ണ്ണി​ൽ അ​വ​ർ​ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. തു​ട​ർ​ന്ന് അ​വി​ടെ അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷ​മാ​യി​രു​ന്നു ജന്മ​നാ​ടാ​യ ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ച​ത്.

ഭ​ർ​ത്താ​വ് ടി.​വി. തോ​മ​സി​നോ​ടൊ​പ്പം ജീ​വി​ച്ച, അ​സു​ഖ​ബാ​ധി​ത​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന​തു​വ​രെ ക​ഴി​ഞ്ഞി​രു​ന്ന ചാ​ത്ത​നാ​ട്ടെ വീ​ട്ടി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത്. അ​ല്പ​സ​മ​യം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചശേ​ഷം മൂ​ന്നു​മ​ണി​യോ​ടെ ത​ന്നെ ആ​ല​പ്പു​ഴ എ​സ്ഡി​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

കോ​വി​ഡി​ന്‍റെ വ്യാ​പ​നം മൂ​ല​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​കൂ​ടി ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ കാ​ണാ​ൻ ജി​ല്ല​യി​ൽ നി​ന്നും അ​യ​ൽ​ജി​ല്ല​ക​ളി​ൽനി​ന്നു​മ​ട​ക്കം ജ​നം ആ​ല​പ്പു​ഴ​യി​ലേ​ക്കു ഒ​ഴു​കി​യെ​ത്തി. ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ വ​ലി​യ ചു​ടു​കാ​ട്ടി​ലെ ശ്മാ​ശ​ന​ത്തി​ലേ​ക്കു സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ടു​പോ​യി.

ഭ​ർ​ത്താ​വ് ടി.​വി. തോ​മ​സ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ അ​ട​ക്കി​യി​ട്ടു​ള്ള മ​ണ്ണി​ൽ ത​ന്നെ​യാ​യി ഗൗ​രി​യ​മ്മ​യു​ടെ​യും അ​ട​ക്കം. പോ​ലീ​സി​ന്‍റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ന​ല്കി. സി​പി​എം നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജെഎ​സ്എ​സ് അ​ണി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ല​പ്പു​ഴ​യി​ലെ പൊ​തു​ദ​ർ​ശ​നം.

നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഗൗ​രി​യ​മ്മ​യെ സ്നേ​ഹി​ക്കു​ന്ന നാ​ട്ടു​കാ​രു​ടെ​യും നീ​ണ്ടനി​ര ത​ന്നെ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​തു മു​ത​ൽ ത​ന്നെ ചാ​ത്ത​നാ​ട്ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​രു​ന്നു.

അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ മു​ൻ മ​ന്ത്രി​മാ​രാ​യ എം. ​വി​ജ​യ​കു​മാ​ർ, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, എ.​എം. ആ​രി​ഫ് എം​പി, നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, പി. ​പ്ര​സാ​ദ്, മു​ൻ എം​പി​മാ​രാ​യ സി.​എ​സ്. സു​ജാ​ത, ടി.​ജെ. ആ​ഞ്ച​ലോ​സ്, ജെഎസ്എ​സ് നേ​താ​വ് രാ​ജ​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലും സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി, ജി. ​സു​ധാ​ക​ര​ൻ, എ​സ്. ശ​ർ​മ, പി. ​തി​ലോ​ത്ത​മ​ൻ, എ.​എം. ആ​രി​ഫ് എം​പി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, വി​പ്ല​വ​ഗാ​യി​ക മേ​ദി​നി, എ.​എ. ഷു​ക്കൂ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ ദ​ലീ​മ​ജോ​ജോ, പി. ​പ്ര​സാ​ദ്, തോ​മ​സ് കെ. ​തോ​മ​സ്, പി.​സി. വി​ഷ്ണു​നാ​ഥ്, പി. ​രാ​ജീ​വ്, വി.​എ​ൻ. വാ​സ​വ​ൻ, ഐ​ജി വി​ജ​യ് സാ​ഖ​റെ, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ചാ​ണ്ടി ഉ​മ്മ​ൻ, എ​സ്‌യുസി​ഐ-​ക​മ്യൂ​ണി​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി സീ​തി​ലാ​ൽ, കെ.​കെ. ഷാ​ജു, ഇ​തി​ഹാ​സ് തു​ട​ങ്ങി​യ​വ​ർ എ​സ്ഡി​വി ഹാ​ളി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

മോ​ൻ​സ് ജോ​സ​ഫ് വ​ലി​യ ചു​ടു​കാ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​ക്കുവേ​ണ്ടി പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജി​ലി ജോ​സ​ഫും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സി​നു വേ​ണ്ടി കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​നും പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.