നീ​രൊ​ഴു​ക്ക് ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ളം കു​റ​യു​ന്നി​ല്ല
Sunday, May 16, 2021 10:13 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യ്‌​ക്കൊ​പ്പം തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ടാ​ത്ത​തും തൃ​ക്കു​ന്ന​പ്പു​ഴ​യി​ല്‍ പു​തി​യ​പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി ലോ​ക്ക്‌​ഗേ​ജി​ല്‍ സ്ഥി​രം ബ​ണ്ട് നി​ര്‍​മി​ച്ച​തും കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴാ​ത്ത​തി​നു കാ​ര​ണ​മാ​കു​ന്നു. ഇ​തി​നു പു​റ​മേ കാ​യം​കു​ളം കാ​യ​ലു​മാ​യി ബ​ന്ധ​മു​ള്ള കാ​ര്‍​ത്തി​ക​പ്പ​ള്ളി, പു​ളി​ക്കീ​ഴ് തോ​ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ വ​ലു​തും ചെ​റു​തു​മാ​യ 25ല്‍ ​അ​ധി​കം ഓ​രി​മു​ട്ടി​ക​ള്‍ നീ​ക്കാ​ത്ത​തും വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​യി. തോ​ട്ട​പ്പ​ള്ളി പൊ​ഴി​യി​ലെ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി​ല്ലെ​ങ്കി​ലും തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പി​ലൂ​ടെ വെ​ള്ളം കാ​യ​ല്‍ വ​ഴി കാ​യം​കു​ളം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ലൂ​ടെ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി മാ​റു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ തൃ​ക്കു​ന്ന​പ്പു​ഴ​യി​ല്‍ പാ​ല​ത്തി​നാ​യി നി​ര്‍​മി​ച്ച സ്ഥി​രം ബ​ണ്ട് നീ​രൊ​ഴു​ക്കി​നു വി​ല​ങ്ങു​ത​ടി​യാ​യി. ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ പു​ളി​ക്കീ​ഴ് പാ​ല​ത്തി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് നി​ര്‍​മി​ച്ച ഓ​രു​മു​ട്ട് വീ​ട്ട​മ്മ​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം മ​ധ്യ​ഭാ​ഗം പൊ​ട്ടി​ച്ചു​വി​ട്ടു. എ​ന്നാ​ല്‍ 50മീ​റ്റ​ര്‍ വ​രു​ന്ന മു​ട്ട് പൂ​ര്‍​ണ​മാ​യി നീ​ക്കി​യാ​ല്‍ വ​ലി​യ​തോ​തി​ല്‍ ജ​ലം ഒ​ഴു​കി കാ​യം​കു​ളം കാ​യ​ലി​ല്‍ പ​തി​ക്കും. ഇ​തേ​പോ​ലെ മ​റ്റ് ഓ​രു​മു​ട്ടു​ക​ള്‍ നീ​ക്കു​ക​യും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ ബ​ണ്ട് താ​ത്കാ​ലി​ക​മാ​യി നീ​ക്കി ജ​ലം ഒ​ഴു​ക്കി വി​ടാ​നു​ള്ള തീ​രു​മാ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു.
ഇ​തി​നി​ടെ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം ക​ട​ലി​ലേ​ക്കു തു​റ​ന്ന് ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടി​ട്ടും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കാ​ത്ത​ത് ആ​ശ​ങ്ക​പ​ര​ത്തു​ന്നു​ണ്ട്. ഇ​ത്ത​വ​ണ പൊ​ഴി​മു​ഖം ക​ട​ലി​ലേ​ക്ക് തു​റ​ക്കു​ന്ന സ​മ​യം 15 ഷ​ട്ട​റു​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. നി​യു​ക്ത എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് പാ​ല​ത്തി​ല്‍ നീ​രൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള 40ഷ​ട്ട​റു​ക​ളും തു​റ​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ. ​അ​ല​കാ​സാ​ണ്ട​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​റി​ഗേ​ഷ​ന്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ഇ​ന്ന​ലെ നാ​ലു​മ​ണി​വ​രെ 26 ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ര​ണ്ടു​ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ല. ശേ​ഷി​ച്ച 38 എ​ണ്ണ​വും രാ​ത്രി​യോ​ടെ തു​റ​ക്കു​മെ​ന്ന് ഇ​റി​ഗേ​ഷ​ന്‍ അ​ധി​കാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്കി.
കൂ​ടു​ത​ല്‍ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ണ​ല്‍ നീ​ക്കം ചെ​യ്തു വീ​തി​യി​ല്‍ പൊ​ഴി​മു​ഖം തു​റ​ന്നു വി​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ 75 ഷ​ട്ട​റു​ക​ളും തു​റ​ന്ന​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.