എസി റോഡിന്‍റെ സൈഡിൽനിന്നു ചെ​ളി​യെ​ടു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
Sunday, June 13, 2021 12:01 AM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡു​വ​ക്കി​ൽനി​ന്നും അ​ന​ധി​കൃ​തമാ​യി ചെ​ളി​യെ​ടു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു വ​ൻ​തോ​തി​ൽ ചെ​ളി​യെ​ടു​ക്കു​ന്ന​ത് റോ​ഡി​ന്‍റെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. എ​സി റോ​ഡി​ൽ പൂ​പ്പ​ള്ളി മു​ത​ൽ പൊ​ങ്ങ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ൻ​തോ​തി​ൽ ചെ​ളി​യെ​ടു​ക്കു​ന്ന​ത്. എ​സി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള നി​ർ​ദി​ഷ്ട എ​സി ക​നാ​ലി​ൽനി​ന്നു​മാ​ണ് ഇത്ത​ര​ത്തി​ൽ ചെ​ളി​യെ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ചെ​ളി​യെ​ടു​ക്കു​ന്പോ​ൾ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ക​രി​ങ്ക​ല്ലു​ക​ളും ഇ​ള​കി​പ്പോ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഇ​വി​ടെ നി​ന്നെ​ടു​ക്കു​ന്ന ചെ​ളി ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.