859 പേ​ർ​ക്കുകൂടി കോ​വി​ഡ്, 1284 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, June 16, 2021 10:34 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 859 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1284 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9.52 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 846 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​കെ 178663 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
10468 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 252 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1532 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 7377 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് വീ​ടു​ക​ളി​ലും 155 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5517 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്.
2028 പേ​രെ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചു. 29210 പേ​രാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 9016 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 35 കേ​സു​ക​ളാ​ണ് ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്ത​ത്. എ​ട്ടു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് ആ​റു​പേ​ർ​ക്കെ​തി​രേയും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 612 പേ​ർ​ക്കെ​തി​രേയും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 524 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 35669 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ക്കി​യ 204 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ല്ല​യി​ൽ 7.49 ല​ക്ഷം പേ​ർ
വാ​ക്സി​നെ​ടു​ത്തു
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 7.49 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ആ​ല​പ്പു​ഴ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. 7,49,870 പേ​രാ​ണ് വാ​ക്സി​നെ​ടു​ത്ത​ത്. 5,84,916 പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 1,64,954 പേ​ർ ര​ണ്ടു ഡോ​സ് വാ​ക്സി​നും എ​ടു​ത്തു. ബു​ധ​നാ​ഴ്ച​ത്തെ ക​ണ​ക്കു പ്ര​കാ​രം ജി​ല്ല​യി​ൽ നി​ല​വി​ൽ 12,590 ഡോ​സ് വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ട്. 11510 ഡോ​സ് കോ​വി​ഷീ​ൽ​ഡും 1080 ഡോ​സ് കോ​വാ​ക്സി​നു​മാ​ണു​ള്ള​ത്.

ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​ന്
വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ൽ

ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ അ​പ​ക​ടസാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ഡെ​ൽ​റ്റാ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ക​രു​ത​ൽ കൈ​വി​ട​രു​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി പ​റ​ഞ്ഞു. ഒ​രേ സ​മ​യം അ​ഞ്ചു മു​ത​ൽ 10 പേ​രി​ലേ​ക്കു​വ​രെ രോ​ഗം പ​ക​ർ​ത്താ​നു​ള്ള വ്യാ​പ​ന​ശേ​ഷി വൈ​റ​സി​നു​ണ്ട്.
തീ​വ്ര​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​റു​പ്പ​ക്കാ​രി​ൽ ഗു​രു​ത​ര​മാ​യ രോ​ഗ​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തെ ക​രു​ത​ലോ​ടെ നേ​രി​ടേ​ണ്ട​തി​നാ​ൽ ജാ​ഗ്ര​ത​യോ​ടെ പെ​രു​മാ​റ​ണം. വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ലും ഒ​രു ത​വ​ണ രോ​ഗ​ബാ​ധ​യു​ണ്ടാ​യി ഭേ​ദ​മാ​യ​വ​രി​ലും കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ചെ​റി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ പോ​ലും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കു​ന്പോ​ഴും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മു​പ​യോ​ഗി​ക്കു​ന്പോ​ഴും ജോ​ലി സ്ഥ​ല​ത്തും ക​രു​ത​ൽ കൈ​വി​ട​രു​ത്.