വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, July 22, 2021 10:43 PM IST
ആ​ല​പ്പു​ഴ: ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​ക, അ​വ​ബോ​ധം സൃ​ഷ്ട്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "സ്ത്രീ​സു​ര​ക്ഷ​യും ലിം​ഗ​നീ​തി​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ന്‍ അം​ഗം എം.എ​സ്. താ​ര വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത​ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ബ​ര്‍ ക്രൈം ​വി​ഭാ​ഗം എ​എ​സ്ഐ സി. ​വേ​ണു​ഗോ​പാ​ല്‍ ക്ലാ​സ് ന​യി​ച്ചു.
ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു​ഷ രാ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ. ​ശ്രീ​ദേ​വി, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രേ​ഖ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ചി​ത്ര​ലേ​ഖ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.